സമ്മര്‍ദം അധികരിക്കുന്നോ? ശ്രദ്ധിക്കണം ഈ ലക്ഷണങ്ങള്‍

വെബ് ഡെസ്ക്

സമ്മര്‍ദത്തിലൂടെ കടന്നുപോകാത്തവര്‍ ചുരുക്കം. എന്നാല്‍ ഇത് അതിരുവിടുമ്പോള്‍ വിവിധ ശാരീരിക പ്രശ്‌നങ്ങള്‍ തുടങ്ങുകയായി

തലവേദന, ചര്‍മപ്രശ്‌നങ്ങള്‍, ദഹനപ്രശ്‌നങ്ങള്‍ തുടങ്ങി ഹൃദയരോഗ്യത്തെ വരെ സമ്മര്‍ദം ബാധിക്കാം

വയറുവേദന, ക്ഷീണം, ദഹനമില്ലായ്മ, ഇറിറ്റബിള്‍ ബോവല്‍ സിന്‍ഡ്രോം എന്നിവ അമിത സമ്മര്‍ദത്തിന്‌റെ ലക്ഷണങ്ങളാണ്

തലവേദന, മൈഗ്രേന്‍, ടെന്‍ഷന്‍ തലവേദന എന്നിവയ്ക്കും സമ്മര്‍ദം കാരണമാകുന്നു. തലയിലെ ഞരമ്പുകള്‍ കഠിനമാകുകയും വലിച്ചുമുറുക്കപ്പെട്ട അവസ്ഥയും അസ്വസ്ഥതയും സൃഷ്ടിക്കുകയും ചെയ്യുന്നു

സമ്മര്‍ദം മസിലുകളെയും ബാധിക്കാം. ഇത് കഴുത്ത്, തോളുകള്‍, നടുവേദന, വിട്ടുമാറാത്ത വേദനകള്‍ എന്നിവയ്ക്ക് കാരണമാകാം

സമ്മര്‍ദം ഹൃദയനിരക്കും രക്തസമ്മര്‍ദവും കൂട്ടുന്നു. അമിതസമ്മര്‍ദം നീണ്ടകാലത്തേക്കുള്ള ഹൃദയപ്രശ്‌നങ്ങളായ ഹൈപ്പര്‍ടെന്‍ഷന്‍, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയ്ക്ക് കാരണമാകുന്നു

സമ്മര്‍ദം പ്രതിരോധ വ്യവസ്ഥയെയും ബാധിക്കുന്നു. ഇത് അണുബാധ പെട്ടെന്ന് പിടിപെടാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു

വിശപ്പിനെ സമ്മര്‍ദം ബാധിക്കുന്നതിന്‌റെ ഫലമായി ശരീരഭാരത്തിലും വ്യത്യാസം വരാം. ചിലര്‍ സ്‌ട്രെസ് അനുഭവപ്പെടുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നു, ഇത് ശരീരഭാരം കൂട്ടുന്നു. എന്നാല്‍ ചിലര്‍ ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ഭാരം കുറയുന്ന അവസ്ഥയിലേക്ക് എത്തുന്നു

ക്രമം തെറ്റിയ ആര്‍ത്തവചക്രം, ആര്‍ത്തവ വേദന എന്നിവ സ്ത്രീകളില്‍ അമിത സമ്മമ്മര്‍ദത്തിന്‌റെ ഫലമായുണ്ടാകാം. പുരുഷന്‍മാരില്‍ ഇത് ടെസ്റ്റാസ്റ്റിറോണിന്‌റെ അളവ് കുറയുന്നതിന് കാരണമാകുകയും ഉദ്ധാരണക്കുറവിലേക്കും ബീജത്തിന്‌റെ ഉല്‍പ്പാദനം കുറയുന്നതിലേക്കും നയിക്കുകയും ചെയ്യും

എക്‌സീമ, സോറിയാസിസ്, മുഖക്കുരു എന്നിവ സമ്മര്‍ദം അധികരിക്കുന്നതിന്‌റെ ഫലമായുണ്ടാകാം