റവ കൊണ്ടുണ്ടാക്കാം രുചിയൂറും ഭക്ഷണങ്ങള്‍

വെബ് ഡെസ്ക്

ഇന്ത്യയിൽ ഭക്ഷണം പാകം ചെയ്യാനായി സാധാരണയായി ഉപയോഗിക്കുന്ന ചേരുവകളിലൊന്നാണ് റവ.

ഉത്തരേന്ത്യയിലും പടിഞ്ഞാറൻ ഇന്ത്യയിലും ഹൽവ, ഖീർ, ഉപ്പുമാവ്, ധോക്ല എന്നിവ ഉണ്ടാക്കാനാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്.

ദക്ഷിണേന്ത്യയിൽ ഇഡ്ഡലി, റവ ദോശ, റവ ഊത്തപ്പം, കേസരി, കിച്ചടി, പൊങ്കൽ, ഉപ്പുമാവ് എന്നിവയുൾപ്പെടെ വിവിധതരം പ്രാതൽ വിഭവങ്ങൾ തയ്യാറാക്കാൻ റവ ഉപയോഗിക്കുന്നു. റവ ഉപയോഗിച്ച് വീട്ടിൽ തയ്യാറാക്കാവുന്ന ചില വിഭവങ്ങൾ ഇതാ

ഉപ്പുമാവ്

പ്രഭാതഭക്ഷണത്തിൽ ഏറെ ജനപ്രിയവും രുചികരവുമായ ദക്ഷിണേന്ത്യൻ വിഭവങ്ങളിൽ ഒന്നാണിത്. ഇതില്‍ ഉപയോഗിക്കുന്ന ചേരുവകളുടെ മണവും രുചിയും തന്നെയാണ് ഇതിനെ ഏവരുടെയും പ്രിയപ്പെട്ട ഭക്ഷണമാക്കുന്നത്.

ഊത്തപ്പം

ദോശ പോലെ തോന്നിക്കുന്ന ഒരു രുചികരമായ ദക്ഷിണേന്ത്യൻ വിഭവമാണ് ഊത്തപ്പം. റവ ഉപയോഗിച്ച് ഏറ്റവും ഏളുപ്പത്തിലുണ്ടാക്കാൻ സാധിക്കുന്ന ഭക്ഷണമാണിത്. ദോശയെപ്പോലെയാണെങ്കിലും ഇത് പുളിപ്പിക്കേണ്ട ആവശ്യമില്ല.

ചീല

റവയ്‌ക്കൊപ്പം, മുളക്, മസാലകള്‍ എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്നതാണ് ചീല. കനം കുറഞ്ഞ ഈ പാന്‍കേക്ക് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും. പുതിന ചട്‌നി പോലുള്ളവ ഇതിനോടൊപ്പം കൂട്ടി കഴിക്കാവുന്നതാണ്.

റവ ദോശ

അരി ദോശയ്ക്ക് പകരം നമുക്കുണ്ടാക്കാവുന്ന രുചികരമായ ഭക്ഷണമാണ് റവ ദോശ. ക്രിസ്പി ദോശയുടെ കൂടെ ചട്‌നിയും സാമ്പാറും ഉപയോഗിക്കാവുന്നതാണ്.

ഹല്‍വ

ഉത്തരേന്ത്യയില്‍ റവ ഉപയോഗിച്ചുണ്ടാക്കുന്ന മധുര പലഹാരമാണ് ഹല്‍വ. പഞ്ചസാര, നെയ്യ്, ബദാം, ഏലക്കാപൊടി എന്നിവ ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്. മഹാരാഷ്ട്രയില്‍ ഷീര എന്നാണ് ഈ പലഹാരം അറിയപ്പെടുന്നത്.