ചായയോ കാപ്പിയോ ? ഏതാണ് നിങ്ങളുടെ ചർമ്മത്തിന് നല്ലത്

വെബ് ഡെസ്ക്

ചിലർക്ക് പ്രിയം ചായയോടാകും. ചിലർക്ക് കാപ്പിയോടും. എന്നാൽ ഇതിൽ ഏതാണ് നിങ്ങളുടെ ചർമ്മത്തിന് നല്ലത് ?

ചായയിലെ ടാന്നിൻ ഇരുമ്പിന്റെ ആഗിരണത്തെ തടസപ്പെടുത്തുന്നതിന് കാരണമാകുന്നു. കാലക്രമേണ ഇത് വിളർച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ചർമ്മം വരണ്ടതും വിളറിയതും മങ്ങിയതുമാക്കുന്നു. ബലഹീനതയും ക്ഷീണവും ഒപ്പമുണ്ടാകും.

ടാന്നിൻ അളവ് ഉയർന്ന തോതിലുള്ള കട്ടൻചായ കുടിക്കുന്നത് പല്ലിൽ കറ വീഴാൻ കാരണമാകുന്നു. പ്രോട്ടീനുകളെ ഇത് തടയുന്നത് മൂലം ചർമത്തിന്റെ നിറത്തിൽ മാറ്റം വരാനും സാധ്യതുണ്ട്.

ചായയിലെ കാറ്റെച്ചിനുകൾ ചർമ്മത്തിലെ ചുവപ്പ്, വീക്കം, മറ്റ് പ്രശ്നങ്ങൾ എന്നിവ നീക്കം ചെയ്ത് ചർമ്മത്തെ കൂടുതൽ സുഖപ്രദമാക്കുന്നു. സെൻസിറ്റീവ് ആയിട്ടുള്ള ചർമ്മം ഉള്ളവർക്കും എക്സിമ പോലുള്ള അവസ്ഥകൾക്കും ചായ പ്രയോജനകരമാണ്.

എന്നാൽ ബ്ലാക്ക് ടീ നിങ്ങളുടെ ചർമ്മത്തെ സൂര്യാഘാതത്തില്‍നിന്നും സംരക്ഷിക്കുന്നു.അമിതമായ അൾട്രാവയലറ്റ് എക്സ്പോഷർ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്കെതിരെ ഇത് ചർമ്മത്തിൻ്റെ പോരാട്ട ശേഷി വർദ്ധിപ്പിക്കുന്നു.

കാപ്പി രക്തയോട്ടം വർദ്ധിപ്പിക്കാന്സഹായിക്കുന്നതിനാല്‍ ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകുകയും ചെയ്യുന്നു. ഉയർന്ന ആൻ്റിഓക്‌സിഡൻ്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും കാപ്പിക്കുണ്ട്.

എന്നാൽ ആരോഗ്യ ഗുണങ്ങളോടപ്പം ചായയേക്കാൾ കാപ്പിയിൽ കഫീൻ അടങ്ങിയിരിക്കുന്നു. അത് ചർമ്മ പ്രശ്‌നങ്ങളും പലതരം ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു.

ചായക്കും കാപ്പിക്കും രണ്ടിനും അതിന്റെതായ ഗുണദോഷങ്ങൾ ഉണ്ട്. അതിനാൽ ചായയും കാപ്പിയും അമിതമായി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.