എങ്ങനെയാണ് ശരീരത്തില്‍ നമ്മളറിയാതെ ചതവ് പാടുകൾ ഉണ്ടാകുന്നത്?

വെബ് ഡെസ്ക്

പലപ്പോഴും പരുക്കേറ്റ് നമ്മുടെ ശരീരത്തില്‍ പാടുകളുണ്ടാവാറുണ്ട്. വീണോ അപകടത്തെത്തുടർന്നോ ചതഞ്ഞ പാടുകളുണ്ടാവുന്നത് സാധാരണമാണ്

എന്നാൽ ശരീരത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന, രക്തം കട്ടപിടിച്ചതുപോലുള്ള ചതവ് പാടുകൾ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? എങ്ങനെയാണ് ഇവ സംഭവിച്ചതെന്ന് ആലോചിച്ച് പലപ്പോഴും നാം ആശയക്കുഴപ്പത്തിലായിട്ടുണ്ടാവും

ചർമത്തിനടിയിലെ നേർത്ത രക്തക്കുഴലുകളായ കാപ്പിലറികൾ പൊട്ടുമ്പോഴാണ് ശരീരത്തിൽ ഇത്തരം പാടുകളുണ്ടാകുന്നത്

കരള്‍ രോഗം, വൃക്ക രോഗം, റുമറ്റോയ്ഡ് ആർത്രൈറ്റിസ്, ലൂപസ്, രക്തസ്രാവം, വിറ്റമിന്‍ അഭാവം തുടങ്ങിയ മൂലം ശരീരത്തില്‍ ഇത്തരം പാടുകള്‍ കാണാം. ചർമത്തിനോ പേശികൾക്കോ ഉണ്ടാകുന്ന പരുക്കോ ഇതിനു കാരണമാകാം

ആദ്യം ചുവപ്പ് നിറത്തിൽ കാണുന്ന പാടുകൾ പിന്നീട് തവിട്ടായി മാറും. ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ മാത്രമേ ഈ പരുക്ക് ഭേദമാവുകയുള്ളൂ

ഈ രക്തക്കലയിൽനിന്ന് ചിലപ്പോള്‍ കഠിനമായ വേദന അനുഭവപ്പെടാനും സാധ്യതയുണ്ട്. രക്തക്കല വലുതായി വരുകയോ രണ്ടാഴ്ചയ്ക്കുള്ളിൽ മാറുകയോ ചെയ്യുന്നില്ലെങ്കിൽ ആരോഗ്യവിദഗ്‌ധനെ സമീപിക്കുന്നതാണ് ഉത്തമം

കാരണം അജ്ഞാതമാണെങ്കിൽ ഈ പ്രശ്നം പൂർണമായി പരിഹരിക്കുക അസാധ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. വിറ്റമിനുകളുടെ കുറവാണെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ടുപോവുകയാണ് നല്ലത്

ചതവ് ശ്രദ്ധയിൽപ്പെട്ടാൽ ഐസ് കട്ടകളോ രക്തം കട്ടപിട്ടിക്കുന്നതിനെതിരായുള്ള തൈലങ്ങളോ ഉപയോഗിച്ച് പരിഹാരം തേടാം