പ്രമേഹമുണ്ടോ? സ്പ്രിന്റിങ്ങിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ

വെബ് ഡെസ്ക്

സാധാരണ പ്രമേഹരോഗികളായവർ ഭക്ഷണം നിയന്ത്രിക്കുന്നതിനും മരുന്നുകൾ കഴിക്കുന്നതിനുമൊപ്പം ചെയ്യുന്ന കാര്യമാണ് വ്യായാമം പ്രത്യേകിച്ചും സ്പ്രിന്റിങ് (വേഗത്തിലുള്ള ഓട്ടം). എന്നാൽ അതിൽ ചില പ്രശ്നങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.

സ്പ്രിന്റിങ് എന്ന വ്യായാമം ഹൃദയാരോഗ്യം, പേശികളുടെ ശക്തി എന്നിവ വർദ്ധിപ്പിക്കുന്നതിനും ശരീരത്തിലെ കലോറി കത്തുന്നതിനും സഹായിക്കും

സ്പ്രിന്റിങ് പരിചിതമല്ലാത്ത പ്രമേഹരോഗികൾ പെട്ടെന്ന് അതിലേക്ക് കടക്കുമ്പോൾ ഹാർട്ട് അറ്റാക്കിനുള്ള സാധ്യതയുണ്ട്

കായികാധ്വാനം കൂടിയ സ്പ്രിന്റിങ് പോലെയുള്ള വ്യായാമം ചെയ്യുമ്പോൾ ശരീരത്തിലെ ഗ്ലുക്കോസിന്റെ അളവ് കുറയുകയും ഹൈപ്പോഗ്ലൈസീമിയ എന്ന രോഗാവസ്ഥ ബാധിച്ചേക്കാമെന്നതാണ് മറ്റൊരപകടം

സ്പ്രിന്റ് ചെയ്യാൻ നിങ്ങളുടെ ശരീരത്തിന് ധാരാളം ഊർജ്ജം ആവശ്യമാണ്. രക്തത്തിലടങ്ങിയ ഗ്ലൂക്കോസാണ് ഊർജ്ജം നൽകുന്നത്.

പ്രമേഹരോഗിയായ ഒരാൾ സ്പ്രിന്റിങ് ചെയ്യുമ്പോൾ തലകറക്കം, ബലക്ഷയം എന്നിവ ഉണ്ടായേക്കാം. പഞ്ചസാരയുടെ അളവ് ഇതിനകം കുറവുള്ളവരാണെങ്കിൽ സ്പ്രിന്റിങ് ചെയ്താൽ ബോധക്ഷയ ലക്ഷണങ്ങൾ ഉണ്ടായേക്കാം

പ്രമേഹരോഗികളല്ലാത്തവർക്ക് പോലും സ്പ്രിന്റിങ് ചെയ്യുമ്പോൾ പരുക്കുകൾക്കും മുറിവുകൾ ഉണ്ടാകാനുമുള്ള സാധ്യതയുണ്ട്. ഇത് പ്രമേഹരോഗികൾക്കാകുമ്പോൾ സാധ്യത കൂടും

പ്രമേഹരോഗികൾക്ക് അവരുടെ പാദങ്ങളിലുണ്ടാകുന്ന വ്രണങ്ങളും മുറിവുകളും കൂടുതൽ വഷളാക്കും