മാനസികാരോഗ്യം സംരക്ഷിക്കാൻ എന്തൊക്കെ ശ്രദ്ധിക്കാം?

വെബ് ഡെസ്ക്

ലഹരിയല്ല ആശ്വാസം

മദ്യവും സിഗരറ്റുമുൾപ്പെടെയുള്ള ലഹരി വസ്തുക്കൾ നിങ്ങൾക്ക് താൽക്കാലിക ആശ്വാസം തരുമെങ്കിലും, കാലം കഴിയുന്തോറും അവസ്ഥ കൂടുതൽ മോശമാകും

വിശ്വസ്തരോട് പങ്കുവെക്കാം

ഏറ്റവും വിശ്വസ്തരായ ആളുകളുമായി സംസാരിക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും. അത് നിങ്ങളുടെ സുഹൃത്താകാം, കുടുംബാംഗമാകാം, സഹപ്രവർത്തകരാകാം. ഏറ്റവും അടുപ്പമുള്ള ഒരാളുമായി കാര്യങ്ങൾ പങ്കുവെക്കുന്നത് ഒറ്റപ്പെടലില്ലാതാക്കാനും കൂടുതൽ സമാധാനത്തിൽ ഇരിക്കാനും സഹായിക്കും.

വിദഗ്ധരിൽ നിന്നും സഹായം തേടുക

നിങ്ങൾക്ക് സ്വയം കൈകാര്യം ചെയ്യാൻ സാധിക്കുന്നതിലുമപ്പുറമാണ് നിങ്ങളുടെ മാനസികാവസ്ഥ എന്ന് തോന്നുന്ന സമയത്ത് വിദഗ്ധരായ ഡോക്ടർമാരിൽ നിന്നോ കൗൺസിലർമാരിൽ നിന്നോ സഹായം തേടാവുന്നതാണ്.

നല്ല കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക

നിങ്ങളെ മാനസികമായി തളർത്തുന്ന കാര്യങ്ങളും, വേദനിപ്പിക്കുന്ന കാര്യങ്ങളും മനസിലാക്കാനും അതിജീവിക്കാനും ശ്രമിക്കാം

ദിവസേന വ്യായാമം ചെയ്യുക

എല്ലാ ദിവസവും അരമണിക്കൂർ വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തെയും, മനസിനെയും ഉന്മേഷത്തോടെ നിലനിർത്താൻ സഹായിക്കും.

ലക്ഷ്യവും മുൻഗണനയും നിര്‍ണയിക്കുക

ഉടനെ ചെയ്യേണ്ടതെന്താണെന്നും, കുറച്ച് കഴിഞ്ഞായാലും ചെയ്താൽ മതി എന്നത് എന്താണെന്നും മനസിലാക്കുക. നിങ്ങൾ ചെയ്യാൻ കഴിയുന്നതിലും കൂടുതൽ ജോലിഭാരം എടുക്കുന്നുണ്ടെങ്കിൽ, പറ്റില്ല എന്ന് പറയാൻ പഠിക്കുക.

ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുക

ചെയ്യാൻ ഏറ്റവുമധികം താല്പര്യമുള്ള കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുക. അത് ഭക്ഷണം പാകം ചെയ്യുന്നതോ, പാർക്കിൽ നടക്കുന്നതോ, നിങ്ങൾക്കിഷ്ടപ്പെട്ട ടെലിവിഷൻ സീരീസ് കാണുന്നതോ ആകാം.

നല്ലകാര്യങ്ങളിൽ സന്തോഷിക്കാം

എല്ലാ ദിവസവും നമുക്ക് സംഭവിച്ച നല്ല കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കാം. രാത്രികളിൽ അത് എഴുതിവെക്കാം, വീണ്ടും വീണ്ടും അതിനെക്കുറിച്ച് ഓർക്കാം.

ആവശ്യത്തിന് ഉറങ്ങുക

ദിനചര്യകൾ കൃത്യമാണെന്നും, ആവശ്യമായ ഉറക്കം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. ഉറങ്ങുന്നതിനു മുമ്പ് കമ്പ്യൂട്ടർ, ഫോൺ സ്‌ക്രീനുകളിൽ നോക്കുന്നത് ഒഴിവാക്കുക.