കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാം ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

വെബ് ഡെസ്ക്

ശരീരത്തിന്റെയും മറ്റ് അവയവങ്ങളുടെയും ആരോഗ്യം പോലെ തന്നെ കണ്ണുകളുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ പല തെറ്റായ ശീലങ്ങളും കണ്ണുകളെയും മോശമായി ബാധിക്കും.

നിങ്ങളുടെ ദിന ചര്യയിൽ ഇക്കാര്യങ്ങൾ കൂടി ചേർത്ത് കണ്ണുകളുടെ ആരോഗ്യം ശ്രദ്ധിക്കൂ

പതിവായി നേത്ര പരിശോധന നടത്തുക

കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ പതിവായുള്ള നേത്ര പരിശോധനകൾ അത്യാവശ്യമാണ്. ഇതിലൂടെ കണ്ണിന്റെ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ വേഗം മനസിലാക്കി ചികിത്സ തേടാം

പാരമ്പര്യമായുള്ള പ്രശ്നങ്ങൾ തിരിച്ചറിയുക

അത്തരം പ്രശ്നങ്ങൾ ഡോക്ടറുമായി സംസാരിക്കുക. അങ്ങനെ എങ്കിൽ അതനുസരിച്ച് നിങ്ങളുടെ ചികിത്സ ആവശ്യങ്ങൾ ക്രമീകരിക്കാം

ആരോഗ്യകരമായ ഭക്ഷണ ക്രമം

ഭക്ഷണം നിങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന ഒന്നാണ്. ഭക്ഷണത്തിൽ ആന്റിഓക്സിഡന്റുകൾ,വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ചേർന്ന ഭക്ഷണങ്ങൾ കഴിക്കുക

സൂര്യനിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുക

അൾട്രാ വയലറ്റ് രശ്മികൾ ചർമ്മത്തിന് മാത്രമല്ല കണ്ണിനും ദോഷമാണ്. അതിനാൽ അൾട്രാ വയലറ്റ് പരിരക്ഷയുള്ള സൺഗ്ലാസുകൾ ഉപയോഗിക്കാം. കൂടുതൽ പ്രതിരോധത്തിനായി വീതിയേറിയ തൊപ്പികൾ ഉപയോഗിക്കാം

കണ്ണുകൾക്ക് വിശ്രമം നൽകുക

അമിത സ്ക്രീൻ ഉപയോഗത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുക. കണ്ണിന് ആയാസം നൽകുക.

നിക്കോട്ടിനും അനാരോഗ്യകരമായ മറ്റ് ശീലങ്ങളും ഉപേക്ഷിക്കുക

പുകവലി കണ്ണിനും കൂടി ഹാനികരമായ ഒന്നാണ്. നേത്രരോഗങ്ങളുടെ സാധ്യത കുറക്കാൻ അനാരോഗ്യകരമായ ശീലങ്ങൾ ഒഴിവാക്കുക. അമിത മദ്യപാനം, പുകവലി എന്നിവ ഇതിൽ പെടുന്നു.

ശാരീരികമായി സജീവമായി നിൽക്കുക

ശരീരം സദാ സജീവമാക്കി നിർത്തുക. വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും സ്വാധീനിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിനും അത് അത്യാവശ്യമാണ്.