ഭക്ഷണം കുറയ്ക്കാം, ശരീര ഭാരം കുറയ്ക്കാം; ചില നുറുങ്ങുവഴികള്‍

വെബ് ഡെസ്ക്

ഭക്ഷണ രീതിയില്‍ ചെറിയമാറ്റങ്ങള്‍ വരുത്തിയാല്‍ ശരീര ഭാരവും നിയന്ത്രിക്കാനാകും

ചെറിയ പ്ലേറ്റില്‍ ഭക്ഷണം കഴിക്കാം

ഭക്ഷണത്തിനു മുന്‍പ് ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചാല്‍ വിശപ്പ് കുറയ്ക്കാനും. ഇതോടെ ഭക്ഷണത്തിന്റെ അളവും കുറയ്ക്കാം.

മുട്ട ഭക്ഷണത്തിന്റെ ഭാഗമാക്കാം. വയര്‍ നിറഞ്ഞതായി തോന്നിക്കാന്‍ മുട്ട കഴിക്കുന്നതിലൂടെ സാധിക്കും. പുഴുങ്ങിയോ, ഓംലെറ്റ് ആക്കിയോ തോരന്‍ ആക്കിയോ മുട്ട ഉപയോഗിക്കാം.

ഭക്ഷണം കഴിക്കുമ്പോള്‍ ടിവി കാണുക, ഫോണ്‍ ഉപയോഗിക്കുന്ന തുടങ്ങിയ രീതികള്‍ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ ഇടയാക്കും.

പ്രോട്ടീന്‍ കുടിയ ഭക്ഷണങ്ങള്‍ പതിവാക്കാം.

പ്രോട്ടീന്‍ ശരീരഭാരം കൂട്ടുകയില്ല. എന്നാല്‍ കാര്‍ബോഹൈഡ്രേറ്റ് അഥവാ അന്നജം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ ഇടയാക്കും