ഉഷ്ണകാലത്തെ നിർജലീകരണം തടയാം; ഈ മാർഗങ്ങളിലൂടെ

വെബ് ഡെസ്ക്

ചൂട് ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ഉഷ്ണ തരംഗത്തില്‍ നാം അനുഭവിക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടാണ് നിര്‍ജലീകരണം

ഈ സമയങ്ങളില്‍ ദിവസം മുഴുവന്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിർജലീകരണം തടയാനുള്ള ചില മാർഗങ്ങള്‍ പരിശോധിക്കാം

ദാഹമില്ലെങ്കിലും വെള്ളം കുടിക്കാന്‍ ശ്രമിക്കുക. യാത്രയ്ക്കിടയില്‍ വെള്ളക്കുപ്പി കയ്യില്‍ കരുതാന്‍ മറക്കരുത്

തണ്ണിമത്തന്‍, വെള്ളരി, സ്‌ട്രോബറി, ഓറഞ്ച് തുടങ്ങി ജലാംശം നല്‍കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക. ഈ പഴങ്ങളും പച്ചക്കറികളും കഴിക്കുമ്പോള്‍‌ വെള്ളത്തിനൊപ്പം വിറ്റാമിനുകളും ധാതുക്കളും ശരീരത്തിലെത്തുന്നു

വിയര്‍പ്പ് എളുപ്പത്തില്‍ ബാഷ്പീകരിക്കാന്‍ സാധിക്കുന്ന ഭാരം കുറഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. ഇളം നിറത്തിലുള്ള നേരിയ വസ്ത്രങ്ങള്‍ അമിത വിയര്‍പ്പ് മൂലമുണ്ടാകുന്ന നിര്‍ജലീകരണ സാധ്യത കുറയ്ക്കുന്നു

പുറത്ത് പോകുമ്പോള്‍ തണലുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

മദ്യവും കഫീനും നിര്‍ജലീകരണത്തിന് കാരണമാകും. അതുകൊണ്ട് ഉഷ്ണതരംഗ സമയങ്ങളില്‍ ഇവ രണ്ടും ഒഴിവാക്കാൻ ശ്രമിക്കുക.