പ്രീഡയബറ്റിക് അവസ്ഥയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വെബ് ഡെസ്ക്

പ്രമേഹത്തിലേക്ക് എത്തിപ്പെടുന്നതിനു മുമ്പുള്ള അവസ്ഥയാണ് പ്രീഡയബറ്റിക്

ഈ അവസ്ഥയില്‍ ജീവിതശൈലീ ക്രമീകരണത്തിലൂടെ പ്രമേഹത്തിലേക്ക് എത്താതെ തടയാനാകും

ശരീരഭാരം ആരോഗ്യകരമായി നിലനിര്‍ത്താന്‍ പോഷകസമ്പുഷ്ടമായി ആഹാരക്രമീകരണവും വ്യായാമവും അനിവാര്യം

വിനോദോപാധികളില്‍ ഏര്‍പ്പെട്ട് സമ്മര്‍ദം ലഘൂകരിക്കുകയും ഗ്ലൈസീമിക് സൂചിക കൃത്യമായി നിലനിര്‍ത്തുകയും ചെയ്യുക

രക്തസമ്മര്‍ദം, ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ പ്രധാന അളവുകള്‍ ഇടയ്ക്കിടെ പരിശോധിക്കുന്നതിലൂടെ അപകടഘടകം തിരിച്ചറിയാം

മധുരമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാമെന്നതിനാല്‍ അവ നിയന്ത്രിക്കാം

കൃത്യമായി വ്യായാമം ചെയ്ത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ ശ്രമിക്കുക

ശരീരഭാരം ക്രമീകരിച്ചു നിര്‍ത്തുന്നത് പ്രമേഹത്തിലേക്കു കടക്കാനുള്ള സാധ്യത കുറയ്ക്കും

ശീതള പാനീയങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും ശരീരഭാരവും കൂട്ടുന്നതിനാല്‍ ഇവ പൂര്‍ണമായും ഒഴിവാക്കാം