ദഹന പ്രശ്നങ്ങൾ തടയാം: ഈ നുറുങ്ങു വിദ്യകൾ പരീക്ഷിക്കൂ

വെബ് ഡെസ്ക്

ദഹനക്കേടുകളും അസ്വസ്ഥതയും പലപ്പോഴും നമ്മളെ ബുദ്ധിമുട്ടിക്കാറുണ്ട്. ഇതൊഴിവാക്കാനായി ഈ നുറുങ്ങു വിദ്യകൾ പരീക്ഷിച്ച് നോക്കൂ..

ഭക്ഷണം കഴിച്ചയുടെനായുള്ള ശക്തമായ ശാരീരിക പ്രവർത്തനങ്ങൾ ഒഴിവാക്കുക. ഇത് ദഹനക്കേടിനും മറ്റ് അസ്വസ്ഥതകൾക്കും കാരണമാകും

ഭക്ഷണം കഴിച്ചയുടൻ കിടക്കുകയോ ഉറങ്ങുകയോ ചെയ്യരുത്. ആസിഡ് റിഫ്‌ളെക്‌സും നെഞ്ചെരിച്ചിലും വരാൻ ഇത് കാരണമാകും.

രാത്രി വൈകി ഹെവി ആയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഉറക്കം തടസപ്പെടുന്നതിനും ദഹനക്കുറവിനും ശരീരഭാരം വർധിക്കാനും കാരണമാകും. ഉറങ്ങുന്നതിന് മുൻപായി ലഘുവായി ഭക്ഷണം കഴിക്കുക

ഭക്ഷണത്തിന് ശേഷം വലിയ അളവിൽ പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് തണുത്ത പാനീയങ്ങൾ. ഇവ വയറ്റിലെ ആസിഡുകൾ നേർപ്പിക്കാൻ കാരണമാകും

ഭക്ഷണം കഴിച്ചയുടൻ ചായയോ കാപ്പിയോ കഴിക്കുന്നത് ഒഴിവാക്കുക. ഇത് ധാതുക്കളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു. ഹെർബൽ ചായകളോ കഫീൻ ഇല്ലാത്ത പാനീയങ്ങളോ തിരഞ്ഞെടുക്കുക

ഭക്ഷണം കഴിച്ചയുടൻ പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. തീർച്ചയായും ഒഴിവാക്കേണ്ട ശീലമാണത്.

ഭക്ഷണത്തിന് ശേഷം സമ്മർദ്ദകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ദഹനത്തെ പ്രതികൂലമായി ബാധിക്കുന്നു. ചെറിയ നടത്തം പോലെ എന്തെങ്കിലും ചെയ്യാം

ഭക്ഷണത്തിന് ശേഷമുള്ള കുളി, ഒരുപാട് ഡെസ്സേർട്സ് കഴിക്കൽ, ഭക്ഷണത്തിന് ശേഷം പുകവലിക്കൽ എന്നിവ ഒഴിവാക്കേണ്ടതാണ്. ദഹനവും മൊത്തത്തിലുള്ള ആരോഗ്യവും ശ്രദ്ധിക്കാൻ അത് നല്ലതാണ്