യൂറിനറി ഇന്‍ഫെക്ഷനാണോ പ്രശ്നം? വേണം ചില കാര്യങ്ങളില്‍ ശ്രദ്ധ

വെബ് ഡെസ്ക്

പ്രായ ഭേദമന്യേ കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് മൂത്രത്തിലെ അണുബാധ അഥവാ യൂറിനറി ഇന്‍ഫെക്ഷന്‍

കൂടുതലായും സ്ത്രീകളിലാണ് ഈ പ്രശ്നം കണ്ടുവരുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ മൂത്രനാളം ചെറുതാണ് എന്നതാണ് ഇതിന് പ്രധാന കാരണം.

വേണ്ടവിധം ശ്രദ്ധിച്ചില്ലെങ്കില്‍ മൂത്രത്തിലെ അണുബാധ മറ്റ് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കും.

ദൈനംദിന ജീവിതത്തിലെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ രോഗത്തെ പ്രതിരോധിക്കാം.

ധാരാളം വെള്ളം കുടിക്കുന്നതുവഴി ശരീരത്തിലെ വിഷവസ്തുക്കള്‍ പുറന്തള്ളപ്പെടുകയും മൂത്രം നേര്‍പ്പിക്കാന്‍ സഹായിക്കുകയും അതുവഴി മൂത്രത്തിലെ അണുബാധ തടയുകയും ചെയ്യുന്നു.

മൂത്രം പിടിച്ചുവയ്ക്കുന്നത് ബാക്ടീരിയയുടെ വ്യാപനത്തിന് സഹായിക്കും. ഇത് യൂറിനറി ഇന്‍ഫെക്ഷന് കാരണമാകും. അതിനാല്‍ ദീര്‍ഘനേരം മൂത്രം പിടിച്ചുവയ്ക്കുന്നത് നിർബന്ധമായും ഒഴിവാക്കണം.

ജലാംശം ധാരാളമുള്ള പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

ചര്‍മത്തിന് അനുയോജ്യമായ രീതിയില്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉദാഹരണത്തിന്, ചൂടുകാലത്ത് അയഞ്ഞ കോട്ടൺ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക.

സ്വകാര്യ ഭാഗങ്ങള്‍ വൃത്തിയായി കഴുകിയ ശേഷം മുന്നില്‍ നിന്നും പിന്നിലേക്ക് തുടച്ച് ഈര്‍പ്പം അകറ്റാം. കഴുകുമ്പോഴും മുന്നില്‍ നിന്ന് പിന്നിലേക്ക് വേണം ചെയ്യാൻ. ഇത് ബാക്ടീരിയ വ്യാപനം തടയാന്‍ സഹായിക്കും.

ലൈംഗിക ശുചിത്വകാര്യത്തിലും ശ്രദ്ധ ചെലുത്തേണം.