ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ; വയറിന്റെ ആരോഗ്യം സംരക്ഷിക്കാം

വെബ് ഡെസ്ക്

ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും ആരോഗ്യം നാം ശ്രദ്ധിക്കണം. അതില്‍ വയറിന്റെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്

ചില ഭക്ഷണങ്ങള്‍ നമ്മുടെ വയറിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അവ ഏതെന്ന് അറിഞ്ഞ് ഒഴിവാക്കാം

സംസ്‌കരിച്ച ഭക്ഷണങ്ങള്‍

എളുപ്പത്തില്‍ കഴിക്കാവുന്ന ഭക്ഷണമാണ് സംസ്‌കരിച്ച ഭക്ഷണങ്ങള്‍. പക്ഷേ ഇവയില്‍ അഡിറ്റീവുകളും പ്രിസര്‍വേറ്റീവുകളും അനാരോഗ്യകരമായ കൊഴുപ്പുകളും ഉള്‍പ്പെടുന്നു. ഇത് ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു

സംസ്‌കരിച്ച പഞ്ചസാര

സംസ്‌കരിച്ച പല ഭക്ഷണങ്ങളിലും പാനീയങ്ങളിലും ഇത്തരം പഞ്ചസാര കാണപ്പെടുന്നു. ഇത് ഇന്‍ഫ്‌ളമേറ്ററിക്കും ദഹന പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. മധുര പലഹാരങ്ങള്‍, സോഡ, പേസ്ട്രികള്‍ എന്നിവ അമിതമായി കഴിക്കുന്നത് കുറയ്ക്കുക

വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍ രുചികരമാണെങ്കിലും അനാരോഗ്യകരമായ കൊഴുപ്പുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇത് വയറിലെ മൈക്രോബയോമിനെ ദോഷകരമായി ബാധിക്കും

റെഡ് മീറ്റ്

റെഡ് മീറ്റ് പ്രോട്ടീനുകളുടെയും പോഷകങ്ങളുടെയും ഒരു നല്ല ഉറവിടമാണെങ്കിലും പതിവായി കഴിക്കുന്നത് വയറിനെ പ്രതികൂലമായി ബാധിക്കും. ഇത് ഇന്‍ഫ്‌ളമേറ്ററിക്കും കാന്‍സറിനും കാരണമാകാം

കൃത്രിമ മധുര പലഹാരങ്ങള്‍

കൃത്രിമ മധുര പലഹാരങ്ങളിലെ പഞ്ചസാര വയറിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുന്നു

മദ്യം

മദ്യം വയറിലെ മൈക്രോബയോമിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ തടസപ്പെടുത്തും. ഇത് ദഹന പ്രശ്‌നങ്ങള്‍ക്കും പ്രതിരോധശേഷി കുറയുന്നതിനും ഇടയാക്കുന്നു