രാത്രിയില്‍ ഒഴിവാക്കാം ഈ പച്ചക്കറികള്‍

വെബ് ഡെസ്ക്

പച്ചക്കറികള്‍ ആരോഗ്യത്തിന് നല്ലതാണെങ്കിലും ചില പച്ചക്കറികള്‍ രാത്രിയില്‍ കഴിക്കുന്നത് ദഹനത്തെ പ്രതികൂലമായി ബാധിക്കും

അത്തരം പച്ചക്കറികള്‍ ഏതെന്ന് പരിശോധിച്ച് രാത്രിയില്‍ കഴിക്കുന്നത് ഒഴിവാക്കാം

ബ്രൊക്കോളി

വ്യത്യസ്തമായ പല പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് ബ്രൊക്കോളി. എന്നാല്‍ ബ്രൊക്കോളി രാത്രിയില്‍ കഴിക്കുന്നത് ദഹനത്തെ ബാധിക്കുകയും ഉറക്കം തടസപ്പെടുത്തുകയും ചെയ്യുന്നു

ബ്രസല്‍സ് സ്പ്രൌട്സ്

ദഹിക്കാൻ ബുദ്ധിമുട്ടുള്ള റാഫിനോസ് അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ബ്രസല്‍സ് സ്പ്രൌട്സ്. രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പ് ഇത് കഴിച്ചാല്‍ ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാകുന്നു

കോളിഫ്ളവർ

കോളിഫ്ളവറിൽ സള്‍ഫോറാഫെയ്ൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് വയർ വീർക്കുന്നതിനും ഗ്യാസ് ട്രബിളിനും കാരണമാകുന്നു

കാബേജ്

കാബേജിലും റാഫിനോസ് അടങ്ങിയിട്ടുണ്ട്. കൂടാതെ കാബേജില്‍ ഉയർന്ന അളവില്‍ നാരുകളും അടങ്ങിയിരിക്കുന്നു. ഇത് വയർ വീർക്കുന്നതിനും ഗ്യാസ് ട്രബിള്‍ ഉണ്ടാകാനും കാരണമാകുന്നു

പീസ്

ഉയർന്ന അളവിലും നാരുകളും ഫ്രക്ടോസുമുള്ളതിനാല്‍ പീസ് രാത്രി സമയങ്ങളില്‍ കഴിക്കുന്നത് വയർ വീർക്കുന്നതിന് കാരണമാകുന്നു