അമിതമായാല്‍ ചിയ സീഡ്സും വിഷം

വെബ് ഡെസ്ക്

ചിയാ വിത്തുകളെ കുറിച്ചറിയാത്തവര്‍ ഇന്ന് വിരളമായിരിക്കും. സാല്‍വിയ ഹിസ്പാനിക്ക എന്ന ചെടിയുടെ വിത്തുകളാണ് ചിയ സീഡ്‌സ് എന്ന ചിയ വിത്തുകള്‍.

ശരീരഭാരം കുറയ്ക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ചിയാ വിത്തുകളുടെ അമിതോപയോഗം ഗുണം ചെയ്യില്ലെന്നാണ് പുതിയ പഠനം

ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകള്‍, പ്രോട്ടീന്‍, കാല്‍സ്യം ഫോസ്‌ഫോറസ്, സിങ്ക് എന്നിവയുടെ കലവറാണ് ചിയാ വിത്തുകള്‍

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ചിയ വിത്തുകള്‍ അമിതമായി കഴിക്കുന്നതിന്റെ പാര്‍ശ്വ ഫലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

ദഹന പ്രശ്‌നം

ധാരാളം ചിയ വിത്തുകള്‍ കഴിക്കുന്നത് ഒരു പക്ഷേ ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. കൂടാതെ ഈ ചെറിയ വിത്തുകള്‍ കൂടുതലായി കഴിക്കുന്നത് വയറിളക്കം, വയറുവേദന എന്നിവയ്ക്കും കാരണമായേക്കും

രക്ത സമ്മര്‍ദമുള്ളവര്‍ ശ്രദ്ധിക്കുക

ചിയ വിത്തുകളില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള്‍ക്ക് പെട്ടെന്ന് രക്തത്തെ കട്ടപ്പിടിപ്പിക്കാന്‍ സാധിക്കും. രക്തസമ്മര്‍ദ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നുണ്ടെങ്കില്‍ ചിയാ സീഡ് ശീലമാക്കരുത്

പ്രമേഹ രോഗികള്‍ ശ്രദ്ധിക്കുക

ചിയാ വിത്തുകള്‍ കഴിക്കുന്നവരില്‍ പ്രധാനികളാണ് പ്രമേഹ രോഗികള്‍. ഫൈബര്‍ ധാരാളമടങ്ങിയ ചിയ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ കാര്യമായ പങ്കു വഹിക്കും. എന്നാല്‍ ചിയയുടെ അമിത ഉപയോഗം പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും രോഗിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും

എത്ര ചിയാ വിത്തുകള്‍ ഒരു ദിവസം കഴിക്കാം

1-1.5 ടേബിള്‍ സ്പൂണ്‍ ചിയ വിത്തുകളുടെ ആവശ്യം മാത്രമേ നമ്മുടെ ശരീരത്തിനുള്ളൂവെന്നാണ് വിദഗ്ധർ പറയുന്നത്.

എങ്ങനെ കഴിക്കാം?

പ്രത്യേകിച്ച് രുചിയില്ലാത്ത ചെറിയ വിത്തുകളാണിവ. രാവിലെ എഴുന്നേറ്റതിന് ശേഷം വെള്ളത്തില്‍ ഇട്ട് കുടിക്കാവുന്നതാണ്.

പുഡ്ഡിങ്ങുണ്ടാക്കുമ്പോഴും ചിയാ വിത്തുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. വെള്ളവുമായി സംയോജിച്ച് പെട്ടെന്ന് വീര്‍ക്കുന്ന ഈ വിത്തുകള്‍ കഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മാത്രം.