മൈഗ്രെയ്ൻ കൊണ്ട് ബുദ്ധിമുട്ടുകയാണോ; ഈ ഭക്ഷണങ്ങൾ പരീക്ഷിക്കൂ

വെബ് ഡെസ്ക്

തലവേദനയും മൈഗ്രെയ്നും മൂലം കഷ്ടപ്പെടുന്നവർ നിരവധിയാണ്. ചെറിയ ചെറിയ ട്രിഗറുകൾ പോലും കഠിനമായ തലവേദനയിലേക്കും ബുദ്ധിമുട്ടിലേക്കും നയിച്ചേക്കാം.

കാലാവസ്ഥയും മൈഗ്രെയ്ൻ ഉണ്ടാകുന്നതിൽ ഒരു പങ്ക് വഹിക്കുന്നുണ്ട്. തണുപ്പ് കാലത്ത് മൈഗ്രെയ്ൻ വര്‍ധിക്കുന്നതായി ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

അതിനാൽ മൺസൂൺ കാലത്ത് മൈഗ്രെയ്ന്റെ സാധ്യതയും വർധിക്കും. മൈഗ്രെയ്ൻ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ

സാൽമൺ മൽസ്യം : സൽമാൻ മൽസ്യത്തിലെ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് മൈഗ്രെയ്ൻ കുറയ്ക്കാൻ സഹായിക്കുന്നു. മൈഗ്രെയ്ൻ ട്രിഗറുകളെ തടയാനും ഇത് സഹായിക്കുന്നു.

ഡ്രൈ നട്സ് : മഗ്നീഷ്യം പോലുള്ള ചില സുപ്രധാന പോഷകങ്ങൾ ഡ്രൈ നട്സിൽ അടങ്ങിയിരിക്കുന്നു. സ്ഥിരമായി ഡ്രൈ നട്സ് കഴിക്കുന്നത് മൈഗ്രെയ്ൻ തടയാൻ സഹായിക്കുന്നു.

പച്ച പച്ചക്കറികൾ : മൈഗ്രെയ്ൻ വേദന കുറക്കാൻ ചീര പോലുള്ള പച്ച, ഇലക്കറികൾ വളരെ സഹായകമാണ്. ചീരയിൽ ഫോളിക് ആസിഡ്, വിറ്റാമിൻ ബി, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു.

കീറ്റോജെനിക് ഫുഡ് : കീറ്റോ ഭക്ഷണങ്ങളിൽ കാർബോഹൈഡ്രേറ്റുകൾ കുറവും കൊഴുപ്പ് കൂടുതലുമാണ്, ഇത് മൈഗ്രെയ്ൻ കുറക്കാൻ സഹായിക്കുന്നു. എന്നാൽ കീറ്റോ ഡയറ്റ് ആരംഭിക്കുന്നതിന് മുൻപ് ആരോഗ്യ വിദഗ്‌ധന്റെ അഭിപ്രായം തേടണം.

വെള്ളം : നന്നായി വെള്ളം കുടിക്കുക . മൈഗ്രെയ്‌നോ തലവേദനയോ ഉള്ളവർ ശരീരത്തിൽ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കണം. വേദനയിൽ നിന്ന് ആശ്വാസം ലഭിക്കാൻ ഇത് സഹായിക്കുന്നു. ദിവസം 8 മുതൽ 10 വരെ ഗ്ലാസ് വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.