ഒറ്റയ്ക്കാണോ താമസം? മാനസികാരോഗ്യം സംരക്ഷിക്കാന്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വെബ് ഡെസ്ക്

ഒറ്റയ്ക്ക് താമസിക്കാൻ ഇഷ്ടപ്പെടുന്നവർ ഒരുപാട് പേരുണ്ടാകും. ജോലിക്കും വിദ്യാഭ്യാസത്തിനും ഒക്കെയായി മറ്റിടങ്ങളിലേക്ക് മാറുമ്പോഴാണ് പലരും ഒറ്റയ്ക്കുള്ള താമസ സ്ഥലങ്ങൾ കണ്ടു പിടിക്കുക.

സ്വന്തം കാര്യത്തിൽ കാര്യമായ ശ്രദ്ധ നൽകാനും സൗകര്യപ്രദമായി സമയം ചിലവഴിക്കാനുമുള്‍പ്പടെ ഒരുപാട് ഗുണങ്ങൾ ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ ലഭിക്കും

ഇതിനൊപ്പംതന്നെ ചില ദോഷ വശങ്ങളുമുണ്ട്. നമ്മുടെ മാനസികാരോഗ്യത്തെ ഈ ഒറ്റപ്പെടൽ മോശമായി ബാധിക്കാം. ഒരുപാട് കാലം കുടുംബവുമൊത്ത് കൂട്ടമായി ജീവിച്ചവരാണെങ്കിൽ പ്രത്യേകിച്ചും.

ഒറ്റയ്ക്ക് താമസിക്കുമ്പോഴുള്ള മാനസിക പ്രയാസങ്ങൾ ഒഴിവാക്കാൻ ഈ ടിപ്പുകൾ പരീക്ഷിക്കാം.

വളരെ കംഫർട്ടബിൾ ആയ സ്പേസ് ഉണ്ടാക്കിയെടുക്കുക. കൂടുതൽ സമയം ചിലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കും വിധം സുഖകരമായ ഒരു അന്തരീക്ഷം വളർത്തുക. നിങ്ങളുടെ അഭിരുചികൾക്കനുസരിച്ച് ഭംഗിയാക്കാം.

പുറത്ത് കൂടുതൽ സമയം ചിലവഴിക്കാം. എല്ലാ സമയവും വീടിന്റെ അകത്ത് ഒറ്റയ്ക്കിരിക്കാതെ പുറത്തും സമയം ചിലവഴിക്കാം. പ്രകൃതി ഭംഗി ആസ്വദിക്കാനായി വൈകുന്നേരങ്ങൾ പ്രയോജനപ്പെടുത്താം.

ആളുകളുമായി കണക്ട് ചെയ്യുക. കുടുംബമാകട്ടെ, സുഹൃത്തുക്കളാവട്ടെ, മറ്റ് പ്രിയപ്പെട്ടവരാകട്ടെ, നിങ്ങളെ സ്നേഹിക്കുന്നവരുമായി എപ്പോഴും നല്ല ബന്ധം പുലർത്തുക. അവരോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്തുക.

ദിനചര്യകൾ ഉണ്ടാക്കിയെടുക്കുക. നിങ്ങൾ ഒറ്റയ്ക്ക് ജീവിക്കുമ്പോൾ ദിനചര്യകൾ ഉണ്ടാക്കാം. പുതിയ പുതിയ കാര്യങ്ങൾ ചെയ്യുകയും സദാ ഉന്മേഷവാന്മാരായി ഇരിക്കുകയും ചെയ്യാം. ഇതിലൂടെ നെഗറ്റീവ് ചിന്തകളും ഇല്ലാതാക്കാം.

ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, ആവശ്യത്തിന് വിശ്രമം, സ്വയം പരിചരണം എന്നിവ ഈ ദിനചര്യയുടെ ഭാഗമാക്കാം