രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പച്ചക്കറികള്‍

വെബ് ഡെസ്ക്

പുറമേ തിരിച്ചറിയാന്‍ സാധിക്കാത്ത ഒരവസ്ഥയാണ് രക്തസമ്മര്‍ദം. ഇടയ്ക്കിടെ പരിശോധന നടത്തി രക്തസമ്മര്‍ദ നിരക്കില്‍ വ്യതിയാനമുണ്ടോ എന്നു നോക്കിയില്ലെങ്കില്‍ ഇത് തിരിച്ചറിയുന്നത് മറ്റേതെങ്കിലും അവയവങ്ങളെ ബാധിക്കുമ്പോള്‍ മാത്രമാകും.

Everyday better to do everything you love

ചില പച്ചക്കറികള്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പച്ചക്കറികള്‍ ഏതൊക്കെയെന്നു നോക്കാം

ചീര

പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ് എന്നിവയാല്‍ സമ്പന്നമാണ് ചീര. ഇവ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും

ബീറ്റ്‌റൂട്ട്

രക്തക്കുഴലുകളിലെ സമ്മര്‍ദം കുറയ്ക്കാനും രക്തപ്രവാഹം കൂട്ടാനും ബീറ്റ്‌റൂട്ടിലുള്ള നൈട്രേറ്റ് സഹായിക്കും

dianazh

കാരറ്റ്

ബീറ്റ കരോട്ടിന്‍, നാരുകള്‍ എന്നിവയാല്‍ സമൃദ്ധമായ കാരറ്റ് രക്തസമ്മര്‍ദം കുറച്ച് ഹൃദയത്തെ സംരക്ഷിക്കും

വെളുത്തുള്ളി

വെളുത്തുള്ളിയില്‍ കാണുന്ന അല്ലിസിന്‍ എന്ന ഘടകം രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ഹൃദയാരോഗ്യത്തിനും വെളുത്തുള്ളി ഉത്തമമാണ്

കെയ്ല്‍

ആന്‌റിഓക്‌സിഡന്‌റ്, പൊട്ടാസ്യം, വിറ്റാമിന്‍ കെ തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നമാണ് കെയ്ല്‍. ബ്ലഡ് സര്‍ക്കുലേഷന്‍ നിയന്ത്രിച്ച് ഹൃദയാരോഗ്യം സംരക്ഷിക്കാനും കെയ്ല്‍ കഴിക്കാം

തക്കാളി

രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ലൈക്കോപ്പീന്‍ എന്ന ആന്‌റിഓക്‌സിഡന്‌റ് തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്

ബ്രൊക്കോളി

ആന്‌റി ഇന്‍ഫ്‌ളമേറ്ററി ഘടകമായ സള്‍ഫോറഫെയ്ന്‍ ബ്രൊക്കോളിയിലുണ്ട്