മുട്ടയേക്കാൾ പ്രോട്ടീൻ; ഈ 8 സസ്യാഹാരങ്ങൾ കഴിക്കാം

വെബ് ഡെസ്ക്

പേശികളുടെ വളർച്ച, എൻസൈമുകളുടെ പ്രവർത്തനം, ഹോർമോണുകൾ, രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തൽ എന്നിവയിൽ പ്രധാന പങ്ക് വഹിക്കുന്ന സുപ്രധാന മാക്രോ തന്മാത്രകൾ ആണ് പ്രോട്ടീനുകൾ. ഇത് ശരീരത്തിന് വളരെ അത്യന്താപേക്ഷിതമാണ്.

മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. 100 ഗ്രാം മുട്ടയിൽ 13 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്റെ ഉറവിടങ്ങളായ സസ്യാഹാരങ്ങൾ ഇവയാണ്

വെള്ളക്കടല: 100 ഗ്രാം വേവിച്ച ചെറുപയറിൽ 19 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ചെറുപയർ ഇഷ്ടമുള്ള രൂപത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ബദാം: 100 ഗ്രാം ബദാമിൽ ഏകദേശം 21-22 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.

മത്തങ്ങാ വിത്തുകൾ: 100 ഗ്രാം മത്തങ്ങ വിത്തിൽ 19 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.

കടലപ്പരിപ്പ്‌: 100 ഗ്രാം കടലപ്പരിപ്പിൽ 19 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഇത് മുട്ടയേക്കാൾ കൂടുതലാണ്.

നിലക്കടല: പ്രോട്ടീനും കാർബോ ഹൈഡ്രേറ്റും ധാരാളം അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് നിലക്കടല. 100 ഗ്രാം നിലക്കടലയിൽ 26 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.

കോട്ടേജ് ചീസ് (പനീർ): അവശ്യ പോഷകങ്ങൾ നിറഞ്ഞതും ധാരാളം പ്രോട്ടീൻ അടങ്ങിയതുമായ ഭക്ഷണമാണിത്. 100 ഗ്രാം പനീർ അല്ലെങ്കിൽ കോട്ടേജ് ചീസ് 25 ഗ്രാം പ്രോട്ടീൻ നൽകുന്നു.

ബദാം വെണ്ണ: കൂടുതൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിട്ടുള്ളതിനാൽ ബദാം വെണ്ണ, നിലക്കടല വെണ്ണയെക്കാൾ ആരോഗ്യകരമാണ്. 100 ഗ്രാം ബദാം വെണ്ണയിൽ 21 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.