വിറ്റാമിന്‍ ബി 12 കുറവാണോ?കഴിക്കാം ഈ ഭക്ഷണങ്ങള്‍

വെബ് ഡെസ്ക്

രക്തകോശങ്ങളെയും നാഡീകോശങ്ങളെയും ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രധാന ഘടകമാണ് വിറ്റാമിന്‍ ബി12

വിറ്റാമിന്‍ ബി 12ന്റെ കുറവ് ശാരീരിക, നാഡീ സംബന്ധമായ രോഗങ്ങള്‍ക്ക് കാണമാകുന്നു. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ വിറ്റാമിന്‍ ബി 12ന്റെ അളവ് വര്‍ധിപ്പിക്കാം

മുട്ട

മുട്ടയുടെ മഞ്ഞയിലും വെള്ളയിലും വിറ്റാമിന്‍ ബി 12 അടങ്ങിയിട്ടുണ്ട്.

ഫോര്‍ട്ടിഫൈഡ് ഫുഡ്

ഫോര്‍ട്ടിഫൈഡ് ഭക്ഷണങ്ങളായ ധാന്യങ്ങള്‍, ബദാം അല്ലെങ്കില്‍ സോയ പാല്‍, യീസ്റ്റ് തുടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്

മത്സ്യവും കടല്‍ ഭക്ഷണവും

സാല്‍മണ്‍, ട്രൗട്ട്, ട്യൂണ തുടങ്ങിയ മത്സ്യങ്ങളിലും ബി 12 ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ കക്ക, ചിപ്പികള്‍ തുടങ്ങിയവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്

ബീഫ്

സിര്‍ലോയിന്‍ അല്ലെങ്കില്‍ ടെന്‍ഡര്‍ലോയിന്‍ പോലുള്ള ഇറച്ചികള്‍ ബി12ന്റെ മികച്ച ഉറവിടങ്ങളാണ്

പാലുത്പ്പന്നങ്ങള്‍

പാല്‍, ചീസ്, യോഗര്‍ട്ട് എന്നിവയും ബി-12ന്റെ മികച്ച ഉറവിടമാണ്

ഷെല്‍ ഫിഷ്

കക്ക, മുത്തുച്ചിപ്പി, ഞണ്ട് തുടങ്ങിയ തോടുള്ള മീനുകളിലും ബി12 ധാരാളം അടങ്ങിയിട്ടുണ്ട്

ഓര്‍ഗന്‍ മാംസം

കരള്‍, വൃക്ക തുടങ്ങിയ ഓര്‍ഗന്‍ മാംസങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അവ ബി12ന്റെ കേന്ദ്രീകൃത സ്രോതസാണ്