വിറ്റാമിന്‍ സി ലഭിക്കാന്‍ കഴിക്കേണ്ട ഫലങ്ങള്‍

വെബ് ഡെസ്ക്

വിറ്റാമിന്‍ സിയാല്‍ സമ്പുഷ്ടമായ ഫലങ്ങള്‍ ഏതൊക്കെയെന്നു നോക്കാം

കിവി

സാധാരണ വലുപ്പമുള്ള ഒരു കിവിയില്‍ 71 മിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. പ്രതിരോധ വ്യവസ്ഥ ശക്തമാക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും

ചെറി

അര കപ്പ് ചെറിയില്‍ 825 മിഗ്രാം വിറ്റാമിന്‍ സി ഉണ്ട്. സമ്മര്‍ദവും നീര്‍വീക്കവും പേശിവേദന കുറയ്ക്കാനും ഇത് സഹായിക്കും

പേരയ്ക്ക

നാരങ്ങയെയും ഓറഞ്ചിനെക്കാളും കൂടിയ അളവില്‍ സി വിറ്റാമിന്‍ അടങ്ങിയ ഫലമാണ് പേരയ്ക്ക. ഒരു പേരയ്ക്കയില്‍ 126 മിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു

നാരങ്ങ

ഒരു പച്ച നാരങ്ങയില്‍ 83മിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

പപ്പായ

മലബന്ധം അകറ്റാനും ദഹനം സുഗമമാക്കാനും പപ്പായ സഹായിക്കും. ഒരുകപ്പ് പപ്പായയില്‍ 87 മിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്

മാങ്ങ

പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്ന മാങ്ങയില്‍ 122 മിഗ്രാം സി വിറ്റാമിനുണ്ട്

സ്‌ട്രോബെറി

ഒരുകപ്പ് സ്‌ട്രോബെറി കഴിക്കുന്നതിലൂടെ 100മിഗ്രാം സി വിറ്റാമിന്‍ ലഭിക്കും

തണ്ണിമത്തന്‍

17.4മിഗ്രാം സി വിറ്റാമിനൊപ്പം എ വിറ്റാമിനും നാരുകളും ഒരു കപ്പ് തണ്ണിമത്തന്‍ കഴിക്കുന്നതിലൂടെ ലഭിക്കും

നെല്ലിക്ക

സാധാരണ വലുപ്പമുള്ള ഒരു നെല്ലിക്കയില്‍ 600മിഗ്രാം സി വിറ്റാമിനുണ്ട്.

ഓറഞ്ച്

സാധാരണ വലുപ്പമുള്ള ഒരു ഓറഞ്ച് കഴിക്കുന്നതിലൂടെ 70മിഗ്രാം സി വിറ്റാമിന്‍ ലഭിക്കും