വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങള്‍ അറിയാം

വെബ് ഡെസ്ക്

രക്തം കട്ടപിടിക്കുന്നതിനും എല്ലുകളുടെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതുള്‍പ്പടെ നിരവധി കാര്യങ്ങള്‍ക്ക് സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍ കെ.

അതുകൊണ്ടുതന്നെ കെ വിറ്റാമിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് ശരീരത്തിന്‌റെ മൊത്തം ആരോഗ്യം സംരക്ഷിക്കാന്‍ ആവശ്യമാണ്

ഇതിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു നോക്കാം

പച്ചിലകള്‍

കെയ്ല്‍, ചീര, സ്വസ് ചാഡ് തുടങ്ങിയവ വിറ്റാമിന്‍ കെയുടെ മികച്ച സ്രോതസാണ്. ഇവ സാലഡ് ആയോ പാകംചെയ്‌തോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

ബ്രക്കോളി

പുഴുങ്ങിയോ വറുത്തോ കറിയായോ കഴിക്കാവുന്ന ബ്രക്കോളി വിറ്റാമിന്‍ കെയുടെ ഉറവിടമാണ്

ബ്രസല്‍സ്

വിറ്റാമിന്‍ കെയാല്‍ സമ്പന്നമായ ഒു പച്ചക്കറിയാണ് ബ്രസല്‍സ് സ്പ്രൗട്ട്‌സ്

ചെറു പച്ചിലകള്‍

മല്ലിയില, പാര്‍സ്ലി എന്നിവ വിറ്റാമിന്‍ കെയാല്‍ സമ്പുഷ്ടമായവയാണ്

നാറ്റോ

സോയാബീന്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ജപ്പാന്‍കാരുടെ പാരമ്പര്യ ഭക്ഷണമായ നാറ്റോ വിറ്റാമിന്‍ കെയുടെെ മികച്ച ഉറവിടമാണ്