ധമനികള്‍ സംരക്ഷിക്കുന്ന വിറ്റാമിനുകള്‍

വെബ് ഡെസ്ക്

ശരീരത്തിന്‌റെ പ്രധാനഭാഗമായ ധമനികളാണ് ഓക്‌സിജന്‍ നിറഞ്ഞ രക്തം ശരീരത്തിലുടനീളം നല്‍കുന്നത്

രക്തപ്രവാഹം സുഗമമാക്കാനും ധമനികളുടെ ആരോഗ്യത്തിനും കഴിക്കേണ്ട വിറ്റാമിനുകള്‍ പരിചയപ്പെടാം

വിറ്റാമിന്‍ സി

ചീത്ത കൊളസ്‌ട്രോളിന്‌റെ ഓക്‌സിഡേഷന്‍ തടയാന്‍ സഹായിക്കുന്ന ശക്തമായ ആന്‌റിഓക്‌സിഡന്‌റുകള്‍ വിറ്റാമിന്‍ സിയിലുണ്ട്. ആരോഗ്യകരമായ രക്തധമനികള്‍ നിലനിര്‍ത്തുന്നതിനായുള്ള കൊളാജന്‍ ഉല്‍പാദനത്തെ സി വിറ്റാമിന്‍ പ്രോത്സാഹിപ്പിക്കും

വിറ്റാമിന്‍ ഇ

കൊളസ്‌ട്രോളിന്‌റെ ഓക്‌സിഡേഷന്‍ തടയാന്‍ ഇ വിറ്റാമിന്‍ സഹായിക്കും

വിറ്റാമിന്‍ ഡി

രക്തസമ്മര്‍ദം നിയന്ത്രിക്കാനും അതിരോസ്‌ക്ലിറോസിസ് കുറയ്ക്കുകയും ചെയ്യും. ഹൃദയത്തിന്‌റെ ശരിയായ പ്രവര്‍ത്തനത്തിനും ഡി വിറ്റാമിന്‍ അനിവാര്യമാണ്

വിറ്റാമിന്‍ കെ2

ധമനികളില്‍ കാല്‍സ്യം അടിഞ്ഞുകൂടുന്നത് പ്രതിരോധിക്കുന്നത് വിറ്റാമിന്‍ കെ2 ആണ്

വിറ്റാമിന്‍ ബി6

രക്തത്തിലെ ഹോമോസിസ്‌റ്റൈന്‍ അളവ് കുറയ്ക്കാന്‍ വിറ്റാമിന്‍ ബി6 സഹായിക്കും