ഹൃദ്രോഗമുണ്ടോ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം

വെബ് ഡെസ്ക്

ഹൃദ്രോഗം നമ്മുടെ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ഒരു രോഗാവസ്ഥയാണ്. അതിനാൽ ലക്ഷണങ്ങൾ അറിഞ്ഞിരിക്കുകയെന്നത് പ്രധാനമാണ്. ഹൃദ്രോഗത്തിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ ഇതാ

നെഞ്ചിലെ മുറുക്കം, വേദന, ഭാരം അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള സമ്മർദം എന്നിവ ശ്രദ്ധിക്കുക. ഇത് ഹൃദയാഘാതത്തിന്റെ ലക്ഷണമായേക്കാം.

ശ്വസിക്കാൻ ബുദ്ധിമുട്ടോ, ശ്വാസതടസമോ ഉണ്ടാവുക. പ്രത്യേകിച്ച് എന്തെങ്കിലും പ്രവർത്തനങ്ങൾ ചെയ്യുമ്പോഴോ വിശ്രമ സമയത്തോ ഇങ്ങനെ ഉണ്ടായാൽ ശ്രദ്ധിക്കുക

ഹൃദയമിടിപ്പിലുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക. ഹൃദയമിടിപ്പ് കൂടുകയാണെങ്കിലോ കുറയുകയാണെങ്കിലോ ശ്രദ്ധിക്കണം. നെഞ്ചിടിപ്പ് ഉണ്ടായാലും ശ്രദ്ധിക്കണം.

ആവശ്യമായ വിശ്രമമുണ്ടായിട്ടും ദൈനംദിന പ്രവൃത്തികൾക്ക് ശേഷം ക്ഷീണം അനുഭവപ്പെടുക, അമിതമായ ക്ഷീണം എന്നിവ ഹൃദയ സംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണമാകാം

തളർച്ച, തലകറക്കം, നെഞ്ചിലെ അസ്വസ്ഥത, ശ്വാസതടസങ്ങൾ എന്നിവയുണ്ടെങ്കിൽ ഉടനെ ഡോക്ടറെ സമീപിക്കുക. കാലുകൾ, കണങ്കാൽ, പാദങ്ങൾ, വയർ എന്നിവിടങ്ങളിൽ പെട്ടെന്നുണ്ടാകുന്ന വീക്കം ശ്രദ്ധിക്കുക.

പിങ്കോ വെള്ളയോ നിറമുള്ള കഫം വരുന്ന തരത്തിലുള്ള വിട്ടുമാറാത്ത ചുമ ഹൃദയാരോഗ്യം ഇല്ലാതാവുന്നതിന്റെ ലക്ഷണമാവാം

ഹൃദയപ്രശ്നങ്ങൾ ഇടയ്ക്കിടെ ദഹനപ്രശ്നങ്ങളായും പ്രകടമാകാം. നെഞ്ചെരിച്ചിൽ, വയറുവേദന, ഓക്കാനം എന്നിവയും ശ്രദ്ധിക്കുക. കഴുത്ത്, പുറം, താടിയെല്ലുകൾ എന്നിവിടങ്ങളിലെ അപ്രതീക്ഷിതമായ വേദന ഹൃദയപ്രശ്നങ്ങളുടെ കാരണമാകാം