കുട്ടികളിലെ വൃക്കരോഗം: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം

വെബ് ഡെസ്ക്

മനുഷ്യശരീരത്തിലെ പ്രധാനപ്പെട്ട അവയവമാണ് വൃക്ക. വൃക്ക തകരാറിലാവുന്നതിന്റെ ലക്ഷണങ്ങള്‍ പലരൂപത്തില്‍ ശരീരം തന്നെ നമുക്ക് കാണിച്ച് തരാറുണ്ട്. കുട്ടികളിലും നിയന്ത്രണ വിധേയമാവുന്നതും അല്ലാത്തതുമായ വിവിധ വൃക്കരോഗങ്ങൾ കണ്ടുവരുന്നുണ്ട്. കുട്ടികളിൽ ശ്രദ്ധിക്കാവുന്ന പൊതുവായ ചില ലക്ഷണങ്ങൾ നോക്കാം

ഇടയ്ക്കിടെ അനുഭവപ്പെടുന്ന മൂത്ര ശങ്ക

ഇടയ്ക്കിടെ പ്രത്യേകിച്ച് രാത്രിയില്‍ നിരന്തരമായി മൂത്രമൊഴിക്കാന്‍ തോന്നുന്നത് കുട്ടികളില്‍ വൃക്ക തകരാറിലാവുന്നതിന്റെ ലക്ഷണമാണെന്നാണ് വിദഗ്ധർ പറയുന്നത്. ശരീരത്തിൽ നിന്ന് മാലിന്യങ്ങളും അധിക ദ്രാവകങ്ങളും ശരിയായി ഫിൽട്ടർ ചെയ്യാൻ വൃക്കകൾക്ക് കഴിയാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്

കാലിലും കാല്‍പാദങ്ങളിലും നീര്

കുട്ടികളുടെ കാലുകളിലും കാല്‍പാദങ്ങളിലും നീര്‍വീക്കം ഉണ്ടാകുന്നതും ലക്ഷണങ്ങളാണ്. ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ ശരിയായി ക്രമീകരിക്കാന്‍ വൃക്കകള്‍ക്ക് കഴിയാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് ടിഷ്യൂകളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുന്നു

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം

രക്തസമ്മർദം നിയന്ത്രിക്കുന്നതിൽ വൃക്കകൾ നിർണായക പങ്ക് വഹിക്കുന്നതിനാൽ ഉയർന്ന രക്തസമ്മർദം കുട്ടികളിൽ വൃക്കരോഗങ്ങളുടെ ലക്ഷണമാകാം

ക്ഷീണം

എപ്പോഴും ഉര്‍ജ്ജസ്വലരായി ഇരിക്കുന്നവരാണ് കുട്ടികള്‍. അവരില്‍ ക്ഷീണവും അലസതയും വര്‍ധിക്കുന്നതും വൃക്ക രോഗങ്ങളുടെ ലക്ഷണങ്ങളാകാം

മൂത്രത്തില്‍ രക്തത്തിന്റെ സാന്നിധ്യം

വൃക്കകൾ തകരാറിലാകുമ്പോഴോ ശരിയായി പ്രവർത്തിക്കാതിരിക്കുമ്പോഴോ ആണ് മൂത്രത്തിലൂടെ രക്തം ഒഴുകുന്നതിലേക്ക് നയിക്കുന്നത്

വളര്‍ച്ചാ മുരടിക്കുന്നു

ശരീരത്തിലെ അവശ്യ പോഷകങ്ങളുടെ അളവ് ശരിയായി ക്രമീകരിക്കാൻ വൃക്കകൾക്ക് കഴിയാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് വളർച്ചയ്ക്കും വികാസത്തിനും തടയമാകുന്നു

വിശപ്പില്ലായ്മ

വൃക്കകൾ തകരാറിലാകുകയോ ശരിയായി പ്രവർത്തിക്കാതിരിക്കുകയോ ചെയ്യുമ്പോൾ, കുട്ടിക്ക് വിശപ്പ് നഷ്ടപ്പെടുകയും ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുകയും ചെയ്യും