ജോലിയിലെ സമ്മർദം വീട്ടിലേക്കെടുക്കാറുണ്ടോ? പ്രയോഗിക്കാം ഈ പൊടിക്കൈകൾ

വെബ് ഡെസ്ക്

ജോലി സ്ഥലങ്ങളിലെ മാനസിക പിരിമുറുക്കങ്ങളും സമ്മർദങ്ങളും വീട്ടിലേക്ക് കൂടി എടുക്കുന്നവരാണ് ഭൂരിഭാഗവും. ഇത് നമ്മുടെ മുഴുവൻ ദിവസത്തെ മാനസികാവസ്ഥയെയും മോശമായി ബാധിക്കും

അതിനാൽ ജോലിയിലെ സമ്മർദങ്ങൾ അവിടെത്തന്നെ ഉപേക്ഷിക്കാൻ പഠിക്കേണ്ടതുണ്ട്. വിശ്രമിക്കാനും സമയം നല്ല രീതിയിൽ ചിലവഴിക്കാനും ആരോഗ്യകരമായ വഴികൾ കണ്ടെത്തേണ്ടത് പ്രധാനമാണ്

ഇതിന് നിങ്ങളെ സഹായിക്കുന്ന ചില പൊടിക്കൈകൾ അറിയാം

ശാന്തമായ ഒരു ഇടം കണ്ടെത്തി സമാധാനമായി ഇരിക്കുക എന്നതാണ് ആദ്യത്തെ വഴി. ഒരിടത്ത് സ്വസ്ഥമായി ഇരുന്ന് കുറച്ച് നേരം നിങ്ങളുടെ ശ്വാസോച്ഛാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അങ്ങനെ ജോലിയുമായി ബന്ധപ്പെട്ട ചിന്തകൾ ഉപേക്ഷിക്കാം

വ്യായാമം ചെയ്യുക : ഓടാൻ പോവുകയോ യോഗ ക്ലാസ്സിലോ ജിമ്മിലോ പോവുകയോ ചെയ്യുക. വ്യായാമം ചെയ്യുമ്പോൾ സമ്മർദത്തിനു കാരണമാകുന്ന എൻഡോർഫിനുകൾ പുറത്തുവിടുന്നു. അങ്ങനെ സമ്മർദ്ദം ഒഴിവാക്കാനാകും

ഹോബികൾ : പെയിന്റിംഗ്, സംഗീതോപകരണങ്ങൾ വായിക്കുക, പൂന്തോട്ട പരിപാലനം, ഫോട്ടോഗ്രാഫി അങ്ങനെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മറ്റ് മാനസിക സമ്മർദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മികച്ച മാർഗമാണിത്.

സമൂഹവൽക്കരിക്കുക : കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുക. ഇത്തരം സമയങ്ങളിൽ മറ്റ് സമ്മർദങ്ങളിൽ നിന്ന് നമുക്ക് പുറത്ത് കടക്കാൻ സാധിക്കും.

ഒഴിവ് സമയങ്ങൾ ഫോണിലും സോഷ്യൽ മീഡിയയിലുമായി ചിലവഴിക്കാതിരിക്കുക. കുറച്ച് സമയം നമ്മൾ ജീവിക്കുന്ന നിമിഷത്തെ പൂർണമായി ഉൾകൊള്ളാൻ ശ്രമിക്കുക.

വായന : വായന ശീലം യഥാർഥത്തിൽ നിങ്ങളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. ദിവസം മുഴുവൻ നീണ്ട സമ്മർദങ്ങളിൽ നിന്ന് നമുക്ക് രക്ഷപ്പെടാം. ഒപ്പം വായന നമുക്ക് മറ്റൊരു സുഖാനുഭവവും നൽകും