ശരീരഭാരം കുറയ്ക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താം 'വെളുത്തുള്ളി'

വെബ് ഡെസ്ക്

ധാരാളം ആരോഗ്യഗുണങ്ങളുള്ള ചേരുവയാണ് വെളുത്തുള്ളി

വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്

വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ധാരാളം പോഷകങ്ങൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്

ശരീരഭാരം കുറയ്ക്കാൻ വെളുത്തുള്ളി കഴിക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാം

വെളുത്തുള്ളി ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നത് നിങ്ങളെ കൂടുതൽ നേരം വിശപ്പില്ലാതെ നിലനിർത്തുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു

ചൂടുവെള്ളത്തിൽ അൽപ്പം നാരങ്ങാനീർ ചേർത്ത് വെളുത്തുള്ളി കഴിക്കുന്നത് ആണ് ഉത്തമം. ഇത് മെറ്റബോളിസം വർധിപ്പിക്കുകയും ദഹനവ്യവസ്ഥയെ സുഗമമാക്കുകയും ചെയ്യും

വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്‍റിബാക്ടീരിയല്‍ ഘടകങ്ങള്‍ ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്ക് ആശ്വാസമേകും

പച്ചക്കറികൾ പാകം ചെയ്യുന്ന സമയം അതിലേക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേർക്കുന്നത് രുചി വർദ്ധിപ്പിക്കുക മാത്രമല്ല, അമിതവണ്ണം കുറയ്ക്കാനും സഹായിക്കും

ശരീരഭാരം നിയന്ത്രിക്കാൻ സ്മൂത്തികൾ തയ്യാറാക്കുമ്പോൾ അതിലേക്ക് വെളുത്തുള്ളി ചേർക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്

ശരീരഭാരം കുറയ്ക്കാൻ സ്ഥിരമായി ആളുകൾ ആശ്രയിക്കുന്ന വഴിയാണ് ലെമൺ ടി. ഇതിലേക്ക് അൽപ്പം വെളുത്തുള്ളി ചേർക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.

അതേസമയം, ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗമുള്ള ആളുകൾ വെളുത്തുള്ളി ഒഴിവാക്കുന്നതാണ് നല്ലത്. നെഞ്ചെരിച്ചിൽ ഉണ്ടാകാൻ ഇത് കാരണമാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്