ശരീര ഭാരം കൂടുമെന്ന് ഭയപ്പെടേണ്ട: സീഡ് ക്രസ്റ്റ് പിസ വീട്ടിൽ ഉണ്ടാക്കാം

വെബ് ഡെസ്ക്

പിസ പോലുള്ള ഭക്ഷണങ്ങൾ അധികം കഴിക്കുന്നത് അനാരോഗ്യകരമാണ്. ശരീര ഭാരം കൂടുന്നതും ഒരു പ്രശ്നമാണ്. അതിനാൽ പലരും ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ നിന്ന് ഒഴിവാക്കാറുണ്ട്

എന്നാൽ ഈ വേവലാതികൾ ഒന്നുമില്ലാതെ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു പിസയാണ് സീഡ് ക്രസ്റ്റ് പിസ. മൈദയും ചീസും ഇല്ലാതെയാണ് ഇതുണ്ടാക്കുക. ഭാരം കുറയ്ക്കാനും ഈ പിസ സഹായിക്കുന്നു

സീഡ് ക്രസ്റ്റ് പിസ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം

ഒരു ബൗൾ ഗോതമ്പ് മാവിൽ രണ്ട് ടീസ്പൂൺ ചിയ വിത്ത്, ഒരു ടീസ്പൂൺ എള്ള് എന്നിവ ചേർത്ത് മിക്സ് ചെയ്യുക

ആവശ്യത്തിന് വെള്ളം ചേർത്ത് മാവ് മൃദുവാക്കുക. രണ്ട് മണിക്കൂർ നേരത്തിന് ശേഷം മാവിൽ അൽപ്പം നെയ്യ് പുരട്ടുക

ശേഷം മാവ് ഉപയോഗിച്ച് പിസ്സ ബേസ് ഉണ്ടാക്കാം

തുടര്‍ന്ന് പിസ സോസ്, മലൈ എന്നിവ പുരട്ടുക

ബേസിൽ തക്കാളിയും മറ്റ് ഫില്ലിങ്ങ്സും ചേർക്കുക

150 ഡിഗ്രി സെൽഷ്യസിൽ 10 മിനിറ്റ് പ്രിഹീറ്റ്‌ ചെയ്ത് ബേക്ക് ചെയ്യുക.

ചീസും മൈദയും ഇല്ലാത്ത, ഭാരം കുറക്കാൻ സഹായിക്കുന്ന സീഡ് ക്രസ്റ്റ് പിസ്സ തയ്യാറാണ്... ആസ്വദിക്കൂ