വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ ആരോഗ്യകരമായ ചില മാര്‍ഗങ്ങള്‍

വെബ് ഡെസ്ക്

ശരവേഗത്തില്‍ കൂടുന്ന ശരീരഭാരം കുറയ്ക്കുക എന്നത് പലര്‍ക്കും ഒരു ബാലികേറാമലയാണ്

ആരോഗ്യകരമായ രീതിയിലൂടെ ഭാരം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ അറിയാം

ഭക്ഷണത്തിനു മുന്‍പ് ധാരാളം വെള്ളം കുടിക്കുന്നത് വിശപ്പ് ശമിപ്പിക്കുകയും അധികം ആഹാരം കഴിക്കുന്നത് തടയുകയും ചെയ്യും

ജിമ്മില്‍ മണിക്കൂറുകള്‍ ചെലവിട്ട് വ്യായാമം ചെയ്യുന്നതിനി പകരം ലിഫ്റ്റും എലവേറ്ററുമൊക്കെ ഒഴിവാക്കി പടിക്കെട്ടുകള്‍ ഉപയോഗിക്കുകയും ജോലിക്കിടെ കിട്ടുന്ന സമയം നടക്കാനായും ഉപയോഗിക്കാം

ചിക്കന്‍, മത്സ്യം, ബീന്‍സ് തുടങ്ങി പ്രോട്ടീന്‍ സമ്പന്നമായ ആഹാരങ്ങള്‍ തിരഞ്ഞെടുക്കാം

സ്‌നാക്കുകള്‍ ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കാം

ടിവി കണ്ടും മൊബൈല്‍ നോക്കിയും ഭക്ഷണം കഴിക്കുന്നതിനു പകരം ഭക്ഷണം ആസ്വദിച്ച് കഴിക്കാം

ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ രാത്രി കൃത്യമായി ഉറങ്ങാന്‍ ശ്രമിക്കുക