സമ്മർദ്ദം വരുമ്പോൾ ഭക്ഷണത്തെ ആശ്രയിക്കാറുണ്ടോ ; സ്ട്രെസ് ഈറ്റിങ്ങിന്റെ കാരണമിതാണ്

വെബ് ഡെസ്ക്

ദൈനം ദിന ജീവിതത്തിലെ മാനസിക സംഘർഷങ്ങളെ പല തരത്തിൽ കൈകാര്യം ചെയ്യുന്നവരാണ് നമ്മൾ. കൂടുതൽ പേരും അതിനുപയോഗിക്കുന്ന മാർഗം ഭക്ഷണം കഴിക്കലാണ്.

സ്ട്രെസ് ഈറ്റിംഗ് എന്നാണ് മാനസിക സംഘർഷങ്ങളെ മറികടക്കാൻ നല്ല ഭക്ഷണം കഴിക്കുന്ന ശീലത്തെ പറയുന്നത്. നമ്മുടെ മാനസിക നിലയെ ഒരു പരിധി വരെ മറികടക്കാൻ നമുക്ക് സാധിക്കുകയും ചെയ്യും.

എങ്ങനെയാണ് ഭക്ഷണം സമ്മർദ്ദമോ ഉത്കണ്ഠയോ ഒഴിവാക്കാനുള്ള കോപ്പിംഗ് മെക്കാനിസമായി പ്രവർത്തിക്കുന്നത് ?

സമ്മർദ്ദം ഉണ്ടാകുമ്പോൾ നിങ്ങളുടെ അഡ്രീനൽ ഗ്രന്ഥികൾ കോർട്ടിസോൾ എന്ന ഹോർമോൺ പുറപ്പെടുവിക്കുന്നു. ഇത് നിങ്ങളുടെ വിശപ്പ് വർധിപ്പിക്കും.

അതോടൊപ്പം മധുരമുള്ളതോ അല്ലെങ്കിൽ നമുക്കിഷ്ടപ്പെട്ടതോ ആയ ഭക്ഷണങ്ങൾ കഴിക്കാനുള്ള ആഗ്രഹവും വർധിക്കുന്നു. അതുകൊണ്ടാണ് മാനസിക സമ്മർദ്ദങ്ങൾ വരുമ്പോൾ ഭക്ഷണം കഴിക്കാൻ തോന്നുന്നത്.

നമ്മൾക്ക് യഥാർത്ഥത്തിൽ വിശക്കുന്നത് കൊണ്ടല്ല നമ്മൾ ഭക്ഷണം കഴിക്കുന്നത്. നിങ്ങളുടെ മസ്തിഷ്കമാണ് നിങ്ങളോട് ഭക്ഷണം കഴിക്കാൻ പറയുന്നത്. ഏതൊരു സാഹചര്യത്തെയും നേരിടാൻ ഭക്ഷണം കഴിക്കൂ എന്നാണ് നിങ്ങൾക്ക് മസ്തിഷ്‌കം നൽകുന്ന നിർദേശം.

തുടർന്ന് ഭക്ഷണം കഴിക്കുന്നതോടെ സമ്മർദ്ദം കുറയുകയും കോർട്ടിസോളിന്റെ അളവ് സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്യുന്നു.

എന്നാൽ സ്ട്രെസ് ഈറ്റിങ് സ്ഥിരമാക്കുന്നത് നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കും. ഉയര്‍ന്ന കോർട്ടിസോളിന്റെ അളവിലേക്കും അമിതഭക്ഷണത്തിലേക്കും നയിച്ചേക്കാം. ഇത് ശരീര ഭാരം വർധിപ്പിക്കും.