ഗര്‍ഭകാലത്ത് ധാരാളം വെള്ളം കുടിക്കണം, കാരണങ്ങളിതാ..

വെബ് ഡെസ്ക്

ശരീരത്തിൽ ആവശ്യമായ ജലാംശം ഉണ്ടാകുക എന്നത് നമ്മുടെ നിലനിൽപ്പിന് ഏറ്റവും അത്യാവശ്യമായ കാര്യമാണ്. പ്രത്യേകിച്ച് ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് നിര്‍ബന്ധമാണ്. മലബന്ധം, ക്ഷീണം എന്നിവയുള്‍പ്പെടെയുള്ള ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങൾ പരഹരിക്കാനും ഇത് സഹായിക്കുന്നു

ഗര്‍ഭകാലത്ത് നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കാറുണ്ടോ?

ഗര്‍ഭകാലത്ത് മതിയായ രീതിയില്‍ വെള്ളം കുടിച്ചില്ലെങ്കില്‍ നിര്‍ജ്ജലീകരണം സംഭവിക്കാം. മൂത്ര സംബന്ധമായ പല ഇൻഫെക്ഷനുകളും വെള്ളം കുടിക്കാത്തത് മൂലം ഉണ്ടാകാം. കൂടാതെ തലവേദന, ക്ഷീണം, നേരത്തെയുള്ള പ്രസവം ആംമ്‌നിയോട്ടിക് ഫ്ളൂയിഡിന്റെ ഉത്പാദനം കുറയുക തുടങ്ങി ഗുരുതരമായ അവസ്ഥകളിലേക്ക് നയിച്ചേക്കാം

ഗർഭത്തിലിരിക്കുന്ന കുഞ്ഞിന്റെ ശരിയായ വളര്‍ച്ചയ്ക്ക് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിന് ആവശ്യമായ പോഷകങ്ങളും മറ്റും എത്തിക്കുന്ന ഉത്തരവാദിത്വം വെള്ളത്തിനാണ്

എല്ലാ അവയവങ്ങള്‍ക്കും മതിയായ രക്ത വിതരണം ലഭിക്കുന്നതിന് ഗര്‍ഭകാലത്ത് ശരീരത്തില്‍ ജലാംശം പ്രധാനമാണ്

ഗർഭകാലത്തെ നിർജ്ജലീകരണം പ്ലാസന്റയിലേക്കുള്ള രക്തയോട്ടം കുറയുന്നതിന് കാരണമാകും. ഗർഭിണികളിലുണ്ടാകുന്ന നിർജലീകരണം ആംമ്‌നിയോട്ടിക് ഫ്ളൂയിഡിന്റെ സാന്നിധ്യം ഇല്ലാതാക്കുകയും കുഞ്ഞിന്റെ വളർച്ചയെ ബാധിക്കുകയും ചെയ്യുന്നു

വെള്ളം കുടിക്കുന്നത് ശരീര താപനില നിയന്ത്രിക്കാനും അമിതമായി ചൂടാകാനുള്ള സാധ്യത തടയാനും സഹായിക്കുന്നു

മാസം തികയാതെയുള്ള ജനന സാധ്യത കുറയ്ക്കുന്നു

നിര്‍ജ്ജലീകരണം നേരത്തെയുള്ള പ്രസവത്തിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ അതിന്‍റെ സാധ്യത കുറയ്ക്കും

കുഞ്ഞിന് പോഷകങ്ങള്‍ എത്തിക്കുന്നതിന്

അമ്മയുടെ രക്തകോശങ്ങള്‍ വഴി അവശ്യ വിറ്റാമിനുകളും ധാതുക്കളും മറ്റ് പോഷകങ്ങളും കുഞ്ഞിലേക്ക് എത്തിക്കുന്നതിനുള്ള ഒരു മാധ്യമമായി വെള്ളം പ്രവര്‍ത്തിക്കുന്നു

ദഹന പ്രശ്‌നങ്ങള്‍ തടയാന്‍

അസിഡിറ്റി, മലബന്ധം തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ ഗര്‍ഭകാലത്ത് വളരെ സാധാരണമാണ്. എന്നിരുന്നാലും, ശരിയായ രീതിയിൽ വെള്ളം കുടിക്കുന്നതിലൂടെ ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകും

കാലുകളിലെ നീര് കുറയ്ക്കാന്‍

കാലുകളിലും കണങ്കാലുകളിലും കൈകളിലും നീര് ഉണ്ടാക്കുന്നത് ഗര്‍ഭകാലത്ത് പതിവാണ്. നീര് കുറയ്ക്കാന്‍ ദിവസവും 10 ഗ്ലാസ് വെള്ളം കുടിക്കുന്നത് നന്നായിരിക്കും