ഫ്ലാക്സ് സീഡ് എന്തുകൊണ്ട് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം? അറിയാം

വെബ് ഡെസ്ക്

ഫൈബർ, മഗ്നീഷ്യം, അയണ്‍ എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് ഫ്ലാക്സ് സീഡ് (ചണ വിത്ത്). ദഹനപ്രക്രിയ മുതല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഫ്ലാക്സ് സീഡ് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കഴിയും

രക്തസമ്മർദവും കൊളസ്ട്രോളും കുറയ്ക്കാന്‍ ഫ്ലാക്സ് സീഡ് കഴിക്കുന്നതിലൂടെ സാധിക്കും. ഇത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം

ആന്റിഓക്സിഡന്റായ ലിഗ്നന്‍സിന്റെ സാന്നിധ്യം ഫ്ലാക്സ് സീഡിലുണ്ട്. ഇത് അർബുദത്തെ (പ്രോസ്റ്റേറ്റ്, ബ്രെസ്റ്റ്, ശ്വാസകോശം) ചെറുക്കുന്നതിന് സഹായിക്കും

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ ഫ്ലാക്സ് സീഡിന് കഴിയും. ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യും. ഇതിലൂടെ പ്രമേഹത്തേയും പ്രതിരോധിക്കും

ഫ്ലാക്സ് സീഡിലെ ഓമേഗ 3 ഫാറ്റി ആസിഡിന്റെ സാന്നിധ്യം ശരീരഭാരം കുറയ്ക്കുന്നതിന് കാരണമാകും

അമിതമായി വിയർക്കുന്ന ശരീര പ്രകൃതം ഉള്ളവർക്ക് ഫ്ലാക്സ് സീഡിനെ പരിഹാര മാർഗമായി പരിഗണിക്കാവുന്നതാണ്