ഗർഭിണിയാണോ; ഈ വർക്ക് ഔട്ട് ടിപ്പുകൾ നോക്കാം

വെബ് ഡെസ്ക്

ഗർഭാവസ്ഥയിൽ ചെറിയ രീതിയിൽ വ്യായാമം ചെയ്യുന്നത് പൊതുവിൽ നല്ല കാര്യമാണ്. പക്ഷെ ഗർഭിണിയുടെ ആരോഗ്യം പരിഗണിക്കാതെ ചെയ്യുന്നത് ഗുണകരമല്ല. ഗർഭാവസ്ഥയിൽ വ്യായാമം ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

വ്യായാമം ആരംഭിക്കുന്നത് മുൻപ് ഡോക്ടറുടെ അഭിപ്രായങ്ങൾ തേടേണ്ടതുണ്ട്. ഗർഭിണിയുടെ ആരോഗ്യനില പരിഗണിച്ച് കൃത്യമായ നിർദേശങ്ങൾ ലഭിച്ചതിന് ശേഷം മാത്രമേ വ്യായാമം ചെയ്യാൻ പാടുള്ളു.

ശരീരത്തിന് മൃദുവായതും മറ്റ് പരിക്കുകളുടെ സാധ്യത കുറക്കുന്നതുമായ വ്യായാമങ്ങൾ തിരഞ്ഞെടുക്കുക. നടത്തം, നീന്തൽ, സ്റ്റേഷനറി സൈക്ലിംഗ് തുടങ്ങിയവ ഉൾപ്പെടുത്താം.

ശരീരത്തിലെ ജലാംശം നിലനിർത്തുക. ധാരാളം വെള്ളം കുടിക്കുക. നന്നായി വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ വ്യായാമം ചെയ്യുക. അയഞ്ഞതും ശ്വസിക്കാൻ കഴിയുന്നതുമായ വസ്ത്രങ്ങൾ ധരിക്കുക. ചൂടുള്ളതും ഈർപ്പമുള്ളതുമായ അവസ്ഥകൾ ഒഴിവാക്കുക.

തീവ്രതയുള്ള വ്യായാമം ഒഴിവാക്കുക. ശരീരത്തിന്റെ സൂചനകൾ ശ്രദ്ധിക്കുക. അമിതമായ അധ്വാനം ഒഴിവാക്കുക.

പേശികളെ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങൾ വളർന്നുവരുന്ന വയറിനെ പിന്തുണക്കാൻ സഹായിക്കും. പെൽവിക് ഫ്ലോർ വ്യായാമങ്ങൾ പെൽവിക് പേശികളെ ശക്തിപ്പെടുത്തും. ഇത് സുഖപ്രസവത്തിന് സഹായകമാകും

കുതിരസവാരി, സ്കീയിംഗ്, ജമ്പിങ്, ബൗൺസിങ് തുടങ്ങിയ വ്യായാമങ്ങൾ ഒഴിവാക്കുക. വീഴാനോ വയറിന് ആഘാതമുണ്ടാക്കാനോ സാധ്യതയുള്ള വ്യായാമങ്ങളും ഒഴിവാക്കണം

വ്യായാമങ്ങൾ ചെയ്യുമ്പോൾ ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്ന് കൃത്യമായി മനസിലാക്കണം. ശ്വാസ തടസമോ, തളർച്ചയോ, നെഞ്ചുവേദനയോ രക്തസ്രാവമോ ഉണ്ടായാൽ ഉടൻ വ്യായാമം നിർത്തി ഡോക്ടറെ സമീപിക്കണം.