മുടി ആരോഗ്യത്തോടെയിരിക്കണോ? ഈകാര്യങ്ങള്‍ ശ്രദ്ധിക്കാം

വെബ് ഡെസ്ക്

മുടിയുടെ ആരോഗ്യത്തിന് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കണം. അതുപോലെ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും വേണം

മധുര പലഹാരങ്ങള്‍

അമിതമായി മധുര പലഹാരങ്ങള്‍ ഉപയോഗിക്കുന്നത് ഹോര്‍മോണ്‍ സംബന്ധമായ തകരാറുകള്‍ക്കിടയാക്കും. ഇത് കാലക്രമേണ മുടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും

പ്രൊസസ്ഡ് ഫുഡ്

പ്രൊസസ്ഡ് ഫുഡുകളില്‍ പോഷകാംശം അടങ്ങിയിട്ടില്ല. അനാരോഗ്യകരമായ കൊഴുപ്പുകളും പഞ്ചസാരയും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്കും ജീവിതശൈലീ രോഗങ്ങള്‍ക്കും അതുവഴി മുടികൊഴിച്ചിലിലേക്കും നയിച്ചേക്കും

ഫാസ്റ്റ് ഫുഡ്

അനാരോഗ്യകരമായ കൊഴുപ്പുകളും മറ്റ് ഘടകങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ മുടിയുടെ ആരോഗ്യം നശിക്കാനിടയാക്കും

ഉപ്പ്

അമിതമായ ഉപ്പിന്റെ ഉപയോഗം മുടിയുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കും

മദ്യപാനം

മദ്യത്തിന്റെ ഉപയോഗം ശരീരത്തില്‍ നിര്‍ജ്ജലീകരണത്തിന് കാരണമാകും. ഇത് മുടി വളര്‍ച്ചയ്ക്ക് ഗുണം ചെയ്യില്ല

കാപ്പി

അമിതമായ കാപ്പി ഉപയോഗം മുടിയുടെ ആരോഗ്യത്തെ ബാധിക്കും . കാപ്പിയിലടങ്ങിയിരിക്കുന്ന കഫീനുകള്‍ നിര്‍ജ്ജലീകരണത്തിന് കാരണമാകും

പ്രോട്ടീന്‍ ഭക്ഷണത്തിന്റെ അപര്യാപ്തത

മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷികമാണ് പ്രോട്ടീന്‍. പ്രോട്ടീന്‍ കുറഞ്ഞ ഭക്ഷണം കഴിക്കുന്നത് മുടി ദുര്‍ബലമാകാനും പൊട്ടിപോകാനും കാരണമായേക്കും. മാംസം, മുട്ട ,മത്സ്യം എന്നിവ മുടിയുടെ ആരോഗ്യത്തിന് ആവശ്യമാണ്

രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവു കുറയുന്നത് അനീമയിലേക്ക് നയിച്ചേക്കാം. ഇത് മുടികൊഴിച്ചിലിന് കാരണമാകും. ഇരുമ്പിന്റെ അംശം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാൻ ശ്രദ്ധിക്കാം

ഒമേഗ 3 ഫാറ്റി ആസിഡുകളുടെ അപര്യാപ്തതയും മുടിയെ ആരോഗ്യമില്ലാത്തതാക്കി മാറ്റും

പെട്ടന്ന് ശരീര ഭാരം കുറയുന്നതിനായി നമ്മള്‍ തിരഞ്ഞെടുക്കുന്ന ചില ഡയറ്റ് പ്ലാനുകള്‍ മുടിയെ ദുര്‍ബലമാക്കും