ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി...അറിയാം ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷകള്‍

വെബ് ഡെസ്ക്

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷ ഏതായിരിക്കുമെന്ന് നമുക്ക് ഏറെ കൗതുകമുണ്ടായിരിക്കും

ഏതൊക്കെ ഭാഷകളാണ് ലോകത്തിലേറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്നതെന്ന് നോക്കിയാലോ

ഇംഗ്ലീഷ്

142 കോടി ജനങ്ങളാണ് ലോകത്ത് ഇംഗ്ലീഷ് സംസാരിക്കുന്നത്

മന്ദാരിന്‍ ചൈനീസ്

138 കോടി ജനങ്ങള്‍ ഈ ഭാഷ കൈകാര്യം ചെയ്യുന്നു

ഹിന്ദി

66.2 കോടി ജനങ്ങളാണ് ഹിന്ദി സംസാരിക്കുന്നത്

സ്പാനിഷ്

55.9 കോടി ജനങ്ങള്‍ക്ക് സ്പാനിഷ് അറിയാം

ഫ്രഞ്ച്

ഫ്രഞ്ച് ഭാഷയറിയാവുന്ന 30.9 കോടി പേരാണ് ലോകത്ത് ജീവിക്കുന്നത്

അറബി

27.4 കോടി പേര്‍ അറബി അറിയാവുന്നവരാണ്

ബംഗാളി

ഈ പട്ടികയില്‍ ഇടം പിടിച്ച മറ്റൊരു ഇന്ത്യന്‍ ഭാഷയാണ് ബംഗാളി. 27.2 കോടി ജനങ്ങള്‍ ബംഗാളി അറിയുന്നവരാണ്

പോര്‍ച്ചുഗീസ്

26.3 കോടി പേര്‍ പോര്‍ച്ചുഗീസ് അറിയാവുന്നവരാണ്

റഷ്യന്‍

24.5 കോടി പേര്‍ റഷ്യന്‍ ഭാഷ കൈകാര്യം ചെയ്യുന്നു

ഉര്‍ദു

23.1 കോടി പേരാണ് ഉര്‍ദു അറിയാവുന്നവര്‍