നിങ്ങളുടെ ഇഷ്ടവിഭവങ്ങൾക്ക് പല രാജ്യങ്ങളിലും വിലക്കുണ്ട്!

വെബ് ഡെസ്ക്

അന്യനാടുകളില്‍ നിന്നെത്തിയ നിരവധി ഭക്ഷണങ്ങള്‍ ഇന്ത്യയിലുണ്ട്. ഇതില്‍ പല ഭക്ഷണങ്ങളും നമുക്ക് ഒഴിച്ചുകൂടാനാവാത്തവയാണ്

ഇങ്ങനെ ഇന്ത്യയില്‍ താരങ്ങളായ ചില ഭക്ഷണങ്ങള്‍ ചില രാജ്യങ്ങളില്‍ വിലക്കുണ്ട്. ഭക്ഷണ പ്രേമികളെ ഞെട്ടിക്കുമെങ്കിലും ഇത് വാസ്തവമാണ് കേട്ടോ. അത്തരം ചില ഭക്ഷണങ്ങൾ പരിചയപ്പെടാം

സമൂസ

മസാലകള്‍ ചേര്‍ത്ത ഉരുളക്കിഴങ്ങും ചിലപ്പോഴൊക്കെ മാംസവും ചേര്‍ത്ത് പാകം ചെയ്യുന്ന ഈ പലഹാരം ഇന്ത്യക്കാരുടെ ഇഷ്ട ഭക്ഷണമാണ്. ക്രിസ്തീയ ഗ്രൂപ്പുകളെ അവഹേളിക്കാന്‍ അല്‍-ഷബാബ് ഉപയോഗിക്കുന്ന ത്രികോണാകൃതിയാണെന്ന് ചൂണ്ടിക്കാട്ടി സൊമാലിയ സമൂസയെ നിരോധിച്ചു.

ച്യവനപ്രാശം

ഔഷധ സസ്യങ്ങളുടെ ചേരുവകള്‍ ചേര്‍ത്ത് നിര്‍മിക്കുന്ന ഒന്നാണ് ച്യവനപ്രാശം. ലെഡിന്റെയും മെര്‍ക്കുറിയുടെയും അളവ് കൂടുതലാണെന്ന കാരണത്താൽ 2005ല്‍ കാനഡ നിരോധിച്ചു

നെയ്യ്

ഇന്ത്യക്കാര്‍ ഭക്ഷണങ്ങളില്‍ സാധാരണയായി ഉപയോഗിച്ച് വരുന്ന ഒന്നാണ് നെയ്യ്. നെയ്യിന്‍റെ ഉപയോഗം പൊണ്ണത്തടിക്കും രക്തസമര്‍ദത്തിനും ഇടയാക്കുമെന്ന് കാണിച്ചാണ് അമേരിക്ക നെയ്യ് നിരോധിച്ചത്.

SMarina

കെച്ചപ്പ്

ചെറുപ്പക്കാര്‍ക്കിടയിലെ താരമാണ് കെച്ചപ്പ്. തക്കാളികൊണ്ട് നിര്‍മിക്കുന്ന കെച്ചപ്പിന് ഫ്രാന്‍സില്‍ വിലക്കുണ്ട്.

ച്യൂയിംഗ് ഗം

പ്രായഭേദമന്യേ ഇന്ത്യയില്‍ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ച്യൂയിംഗ് ഗം. പരിസര ശുചിത്വം മുൻനിർത്തി 1992ല്‍ സിംഗപ്പൂർ നിരോധിച്ചു

കബാബ്

മിഡില്‍ ഈസ്റ്റില്‍ നിന്ന് വന്ന കബാബ് ഇന്ത്യന്‍ തീന്‍ മേശകളിലെ താരമാണ്. 2017ല്‍ വെനീസ് കബാബ് നിരോധിച്ചു

പോപ്പി വിത്തുകള്‍

മോർഫിൻ അടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗപ്പൂര്‍, തായ് വാന്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ പോപ്പി വിത്തുകള്‍ നിരോധിച്ചത്