ചർമത്തിനും ആരോഗ്യത്തിനും ഒരു പോലെ ഗുണകരം; കറ്റാർ വാഴ

വെബ് ഡെസ്ക്

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ചെടിയാണ് കറ്റാർ വാഴ. വിറ്റാമിനുകള്‍, ധാതുക്കള്‍, അമിനോ ആസിഡുകള്‍ എന്നിവയാല്‍ സമ്പന്നമാണ് കറ്റാർ വാഴ

കറ്റാർ വാഴയില്‍ കൊളാജൻ അടങ്ങിയിട്ടുണ്ട്. ഇവ മുറിവുകള്‍ ഉണക്കാൻ സഹായിക്കുന്നു

ഇത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കുന്നു. അതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് നല്ലതാണ് കറ്റാർവാഴ

ഉയർന്ന രക്ത സമ്മർദവും ഹൃദയ സംബന്ധമായ അസുഖങ്ങളും കുറയ്ക്കുന്നു

കറ്റാർ വാഴയും ഗ്രീൻ ടീയും ഉപയോഗിച്ച് മാസ്ക് തയ്യാറാക്കി മുഖത്ത് തേക്കുന്നത് രക്തചംക്രമണം വർധിപ്പിക്കാൻ സഹായിക്കുന്നു

മഞ്ഞളും കറ്റാർ വാഴയും ചേർത്തുള്ള മാസ്ക് കറുത്ത പാടുകള്‍ മായ്ക്കാനും ചർമത്തിൻ്റെ തിളക്കം വർധിപ്പിക്കാനും സഹായിക്കും

ടീ ട്രീയും കറ്റാർ വാഴയും മുഖക്കുരു കുറയാൻ സഹായിക്കുന്നു

ചോറിനൊപ്പം കറ്റാർ വാഴ ചേർത്ത് മുഖത്ത് തേക്കുന്നത് വരള്‍ച്ച ഇല്ലാതാക്കി ഇലാസ്തികത നിലനിർത്താൻ സഹായിക്കുന്നു