കാപ്പിക്ക് പകരം കുടിക്കാം; ഈ പാനീയങ്ങള്‍

വെബ് ഡെസ്ക്

കാപ്പി കുടിച്ച് ദിവസം തുടങ്ങാന്‍ താല്‍പര്യമുള്ളവരായിരിക്കും പലരും. എന്നാല്‍ കഫീന്‍ അടങ്ങിയത് കൊണ്ട് തന്നെ കാപ്പി കുടിക്കുന്നത് പലപ്പോഴും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു

എന്നാല്‍ കാപ്പിക്ക് പകരം കുടിക്കാന്‍ സാധിക്കുന്ന ആരോഗ്യകരമായ പല പാനീയങ്ങളും നമുക്ക് ലഭ്യമാണ്. അവ ഏതാണെന്ന് നോക്കാം

മച്ച ചായ

പൊടിച്ച ഗ്രീന്‍ ടീ ഇലകളില്‍ നിന്ന് നിര്‍മിച്ച മച്ച ചായയില്‍ അമിനോ ആസിഡ് തിനൈന്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്

ബെറി സ്മൂത്തി

സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്‌ബെറി എന്നിവയുള്‍പ്പെടെയുള്ള ബെറികളില്‍ ഫ്‌ളേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്ഷീണത്തെ ചെറുക്കാന്‍ സഹായിക്കുന്നു

നാരങ്ങ വെള്ളം

വിറ്റാമിന്‍ സി അടങ്ങിയ, കലോറിയും കഫീനും അടങ്ങിയിട്ടില്ലാത്ത പാനീയാണ് നാരങ്ങാ വെള്ളം. ശരീരത്തിന് ഊര്‍ജം നല്‍കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇത് സഹായിക്കുന്നു

ആപ്പിള്‍ സിഡെര്‍ വിനഗര്‍

ആപ്പിള്‍ സിഡെര്‍ വിനഗറില്‍ വലിയ അളവില്‍ വിറ്റാമിന്‍ ബി അടങ്ങിയിരിക്കുന്നു

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയില്‍ എല്‍-തിയനൈന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശ്രദ്ധ വര്‍ധിപ്പിക്കാനും ഊര്‍ജം വര്‍ധിപ്പിക്കാനും സഹായിക്കുന്നു