ഗോതമ്പ് കഴിച്ച് മടുത്തോ? പകരം ഇവ കഴിക്കാം

വെബ് ഡെസ്ക്

പ്രമേഹരോഗികളില്‍ കൂടുതല്‍ പേരും കഴിക്കാന്‍ തിരഞ്ഞെടുക്കുന്ന ഭക്ഷണമാണ് ഗോതമ്പ് കൊണ്ടുണ്ടാക്കുന്ന ഭക്ഷണങ്ങള്‍. ഗോതമ്പില്‍ പഞ്ചസാരയുണ്ടെങ്കിലും കുറഞ്ഞ അളവില്‍ മാത്രമേ ഉള്‍പ്പെടുന്നുള്ളു

എങ്കിലും കൂടുതലായി ഗോതമ്പ് കഴിക്കുന്നതും ശരീരത്തിന് നല്ലതല്ല. അതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് ഗോതമ്പിന് പകരം കഴിക്കാന്‍ സാധിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം

ഓട്‌സ്

ഓട്‌സില്‍ ഒരു ശതമാനം സുക്രോസ് മാത്രമേ അടങ്ങിയിട്ടുള്ളുവെങ്കിലും നാരുകളും പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്

ബക്ക് വീറ്റ്

ബക്ക് വീറ്റ് അല്ലെങ്കില്‍ അനാജ് എന്നറിയപ്പെടുന്ന ഈ ഭക്ഷണം ഉയര്‍ന്ന കലോറിയുള്ളതാണ്

കിനോവ

കിനോവ ഗ്ലൂട്ടന്‍ രഹിത ധാന്യമാണ്. കൂടാതെ ഇവയ്ക്ക് ഉയര്‍ന്ന ഫൈബറും പ്രോട്ടീനും ഉള്‍പ്പെടുന്നു

തവിട്ട് അരി

മട്ട അരിയെന്നും അറിയപ്പെടുന്ന തവിട്ട് അരിയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു

ബദാം മാവ്

ബദാം മാവ് പോഷകഗുണമുള്ളതും കാര്‍ബോഹൈഡ്രേറ്റ് വളരെ കുറവായതുമായ ഉല്‍പ്പന്നമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ക്ക് മികച്ചൊരു ഓപ്ഷനാണ് ബദാം മാവ്