നരയാണോ പ്രശ്‌നം? പ്രതിവിധി ആയുര്‍വേദത്തിലുണ്ട്

വെബ് ഡെസ്ക്

മുടിയിലെ നര മാറാന്‍ പല വഴികള്‍ തേടിപ്പോകുന്നവരാണ് നാം. പൊതുവേ നര വരുന്നത് പ്രായമാകുന്നതിന്റെ ലക്ഷണമായി കണക്കാക്കാറുണ്ടെങ്കിലും ഏത് പ്രായക്കാരിലും ഇപ്പോൾ പ്രകടമാണ്

നര വരുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്. ചിലര്‍ക്ക് കറുത്ത മുടിയിലെ വെളുത്ത നിറം ഭംഗിയായും മറ്റുചിലര്‍ക്ക് മോശമായും തോന്നാം

നര ഇഷ്ടമില്ലാത്തവരായിരിക്കാം അത് മാറാൻ പലപ്പോഴും മാര്‍ഗം തേടിപ്പോകുന്നത്. നര മാറാന്‍ ആയുര്‍വേദത്തിലും ചില പൊടിക്കൈകളുണ്ട്

ആയുര്‍വേദ ഹെയര്‍ ഓയിലുകളില്‍ നെല്ലിക്ക, ഭൃംഗരാജ്, ചെമ്പരത്തി തുടങ്ങിയ പ്രകൃതി ദത്ത ചേരുവകള്‍ അടങ്ങിയിട്ടുണ്ട്. ഇവ മുടിയ്ക്ക് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്നു

നെല്ലിക്ക

മുടിയുടെ നിറം വര്‍ധിപ്പിക്കാനുള്ള മികച്ച ഔഷധമാണ് നെല്ലിക്ക

ഭൃംഗരാജ്

സസ്യങ്ങളുടെ രാജാവ് എന്ന വിളിപ്പേരുള്ള സസ്യമാണ് ഭൃംഗരാജ്. നിറം വര്‍ധിപ്പിക്കുന്നതോടൊപ്പം തന്നെ അത് മുടിയുടെ വളര്‍ച്ചയെയും സഹായിക്കുന്നു

ചെമ്പരത്തി

ചെമ്പരത്തി മുടിയുടെ തിളക്കവും ആരോഗ്യവും വര്‍ധിപ്പിക്കുന്നു. മുടി നരയ്ക്കുന്ന പ്രക്രിയയെ മന്ദഗതിയിലാക്കാനും ചെമ്പരത്തി സഹായിക്കും

ആയുര്‍വേദ ഹെയര്‍ ഓയില്‍ തലയില്‍ തേച്ച് പിടിപ്പിക്കുന്നതിനൊപ്പം തലമുടി മസാജ് ചെയ്യണം. അത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു

ആയുര്‍വേദ ഹെയര്‍ ഓയില്‍ പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്. അതിലൂടെ ശ്രദ്ധേയമായ ഫലങ്ങള്‍ മുടിക്ക് ലഭിക്കുന്നു