വധുവാകാൻ ഒരുങ്ങുകയാണോ? വിവാഹ ദിനം തിളങ്ങാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

വെബ് ഡെസ്ക്

വിവാഹദിനത്തിൽ ഏറ്റവും ഭംഗിയോടെ നിൽക്കാൻ എല്ലാവരും ആഗ്രഹിക്കും. അങ്ങനെ പെർഫെക്റ്റ് ബ്രൈഡൽ ഗ്ലോ ലഭിക്കാനുള്ള ചില സൗന്ദര്യ ടിപ്പുകൾ ഇതാ

നേരത്തെ ആരംഭിക്കണം

നല്ല ചർമം ഉണ്ടായി വരാൻ സമയം എടുക്കും. അതിനാൽ വിവാഹദിനത്തിന് മാസങ്ങൾക്ക് മുൻപേ തന്നെ ചർമ സംരക്ഷണം ആരംഭിക്കുക.

ആരോഗ്യകരമായ ഡയറ്റ്

ചർമ സംരക്ഷണത്തിൽ ഒരു പ്രധാന ഭാഗമാണിത്. പ്രോട്ടീനുകൾ ധാരാളം അടങ്ങിയ സമീകൃതാഹാരം കഴിക്കുക. നന്നായി വെള്ളം കുടിച്ച് ചർമത്തിലെ ജലാംശം നില നിർത്തുക. ചർമം പൊട്ടാൻ സാധ്യതയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.

പതിവായി വ്യായാമം ചെയ്യുക

ഇത് നിങ്ങളെ ഫിറ്റായിരിക്കാൻ മാത്രമല്ല ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അത് ചർമത്തിന് കൂടുതൽ തിളക്കം നൽകുന്നു.

പ്രൊഫഷണലിനെ സമീപിക്കുക

വിവാഹ ദിനത്തിന് ഒന്നോ രണ്ടോ ആഴ്ച മുൻപ് ഏതെങ്കിലും പ്രൊഫഷണലിനെ കൊണ്ട് ഫേഷ്യൽ ചെയ്യുക. ഇതുവഴി ചർമം വൃത്തിയാക്കുകയും ജലാംശം നിലനിർത്തുകയും ചെയ്യാം. വിശ്വാസമുള്ള ആളുകളെ നോക്കി അതിനായി തിരഞ്ഞെടുക്കുക

മുടിയുടെ ആരോഗ്യം ശ്രദ്ധിക്കുക

മുടിയുടെ ആരോഗ്യം നേരത്തെ തന്നെ ശ്രദ്ധിച്ച് തുടങ്ങുക. പതിവായി മുടി വെട്ടി അറ്റം പിളരുന്നത് തടയുക. മുടിയുടെ ആരോഗ്യവും തിളക്കവും മെച്ചപ്പെടുത്താൻ ഡീപ് കണ്ടിഷനിങ് പോലെ എന്തെങ്കിലും ചെയ്യാം.

മേക്കപ്പ് ട്രയൽ

നിങ്ങളുടെ മേക്കപ്പ് ആർട്ടിസ്റ്റുമായി നേരത്തെ തന്നെ ഒരു മേക്കപ്പ് ട്രയൽ നടത്തുക. കൂടുതൽ ഭംഗിയുണ്ടാവുക ഏത് ലുക്ക് ആണെന്ന് ഇതുവഴി കണ്ടെത്താം

നന്നായി വിശ്രമിക്കാം

വിശ്രമം വളരെ പ്രധാനമാണ്. ഒപ്പം ഉള്ളിലെ ശാന്തത നിലനിർത്താന്‍ മെഡിറ്റേഷൻ, യോഗ പോലുള്ള മാർഗങ്ങൾ സ്വീകരിക്കാം.