പഴം ആരോഗ്യത്തിന് മാത്രമല്ല; മുടിക്കും കേമനാണ്

വെബ് ഡെസ്ക്

നിറയെ ആരോഗ്യഗുണങ്ങളുള്ള പഴവര്‍ഗമാണ് വാഴപ്പഴം. എന്നാല്‍ പഴം നമ്മുടെ മുടിയുടെയും ചര്‍മത്തിന്റെയും സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു

പഴത്തില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി എന്നിവയും ഇരുമ്പ്, മാംഗനീസ് തുടങ്ങിയ മറ്റ് ധാതുക്കളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്

പഴത്തില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. ഇത് മുടിക്കും ചര്‍മത്തിനും ഒരു പോലെ ഗുണകരമാണ്. പഴം മുടിക്ക് ഏത് തരം ഗുണങ്ങളാണ് നല്‍കുന്നത് എന്ന് നോക്കാം

താരന്‍ കുറയ്ക്കുന്നു

തലയോട്ടി വരണ്ടു നില്‍ക്കുന്ന സമയത്താണ് പൊതുവേ താരന്‍ കാണാറുള്ളത്. ഒരു പഴുത്ത പഴം പിഴിഞ്ഞ് അതില്‍ രണ്ട് ടീസ്പൂണ്‍ നാരങ്ങാനീരും ഏതാനും തുള്ളി ടീട്രീ ഓയിലും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയില്‍ പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയുന്നത് താരന്‍ കുറയ്ക്കാന്‍ സഹായിക്കും

മുടിയുടെ ഘടന മെച്ചപ്പെടുത്തും

പഴത്തില്‍ സിലിക്ക അടങ്ങിയിരിക്കുന്നു. ഇത് മുടിയുടെ ഘടന മെച്ചപ്പെടുത്താന്‍ സഹായിക്കും. പഴത്തില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ എണ്ണകള്‍ മുടിയുടെ ഘടന മെച്ചടുത്തുന്നു

തിളക്കം നല്‍കുന്നു

പൊടി, മലിനീകരണം തുടങ്ങിയവ കാരണം മുടി ഉണങ്ങാനും കേടുപാടുകള്‍ വരാനും കാരണമാകുന്നു. ഒരു പഴുത്ത വാഴപ്പഴം, 2 മുതല്‍ 3 ടേബിള്‍സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ ഓട്‌സ് എന്നിവ ഉപയോഗിച്ച് ഹെയര്‍ മാസ്‌ക് തയ്യാറാക്കി തലയില്‍ പുരട്ടിയാല്‍ മുടിക്ക് തിളക്കം ലഭിക്കും

മുടി വളര്‍ച്ചയെ സഹായിക്കുന്നു

പഴത്തിന്റെ ഹെയര്‍ മാസ്‌ക് ഉപയോഗിക്കുന്നതിലൂടെ മുടി കൊഴിച്ചില്‍ നിയന്ത്രിക്കുകയും മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു

മുടിയുടെ ഇലാസ്തികത വര്‍ധിപ്പിക്കുന്നു

പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബിയ് മുടിയുടെ ഇലാസ്തികത നിലനിര്‍ത്താന്‍ പഴം സഹായിക്കുന്നു. വാഴപ്പഴവും അര്‍ഗന്‍ ഓയിലും അടങ്ങിയ ലളിതമായ ഹെയര്‍മാസ്‌ക് മുടിയുടെ ഇലാസ്തികത ഒരു പരിധി വരെ മെച്ചപ്പെടുത്തുന്നു