കാഴ്ചയില്‍ മാത്രമല്ല, ഗുണത്തിലും സ്റ്റാറാണ് സ്റ്റാര്‍ ഫ്രൂട്ട്

വെബ് ഡെസ്ക്

നക്ഷത്രത്തിന്റെ ആകൃതിയിലുള്ള പഴവര്‍ഗമാണ് സ്റ്റാര്‍ ഫ്രൂട്ട് അഥവാ കാരമ്പോള

കാണാനുള്ള ഭംഗി മാത്രമല്ല സ്റ്റാർ ഫ്രൂട്ടിനെ വ്യത്യസ്തനാക്കുന്നത്, ഗുണത്തിലും മുമ്പനാണ്. വിറ്റാമിന്‍ സി, നാരുകള്‍, ധാതുക്കള്‍ എന്നിവ ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്

Tim Graham

ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്ന ലയിക്കുന്ന നാരുകളാല്‍ സമ്പന്നമാണ് സ്റ്റാര്‍ ഫ്രൂട്ടുകള്‍

വിശപ്പ് കുറയ്ക്കുന്ന വിറ്റാമിനുകളും ധാതുക്കളും സ്റ്റാര്‍ ഫ്രൂട്ടില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ഹൃദയരോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു

സ്റ്റാര്‍ ഫ്രൂട്ടിലെ ലയിക്കാത്ത നാരുകള്‍ ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റിന്റെ ആഗിരണത്തെ തടയുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താനും സഹായിക്കുന്നു

സ്റ്റാര്‍ ഫ്രൂട്ടില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു

സ്റ്റാര്‍ ഫ്രൂട്ടുകള്‍ അച്ചാറുകള്‍, സാലഡുകള്‍, സ്മൂത്തികള്‍ എന്നീ രീതിയിലും കഴിക്കാം