ഓഫീസ് ജോലി ചെയ്യുന്നവരാണോ? കഴിക്കൂ ഈ ഭക്ഷണങ്ങൾ

വെബ് ഡെസ്ക്

ഒരുപാട് തിരക്കുള്ള ഓഫീസ് ജോലികളിൽ ഏർപ്പെടുമ്പോൾ പലപ്പോഴും ഭക്ഷണം ശ്രദ്ധിക്കാൻ കഴിയാതെ പോകാറുണ്ടോ?

രാവിലെ പത്തുമണിയോടുകൂടി മോര് പോലെയുള്ള പാനീയങ്ങൾ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പ്രോട്ടീൻ അടങ്ങിയ മോര് സ്വാഭാവിക പ്രോബയോട്ടിക് കൂടിയാണ്

ഉച്ചയ്ക്കുള്ള ഭക്ഷണം കഴിച്ച ശേഷം പുതിനയില ഇട്ട കട്ടൻ ചായ കുടിക്കുന്നത് ദഹനപ്രക്രിയയെ കൂടുതൽ സുഗമമാക്കും. ഇത് കൂടുതൽ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കും

ഉച്ചയ്ക്ക് മുൻപ് അല്ലെങ്കിൽ വൈകുന്നേരങ്ങളിൽ വാഴപ്പഴം കഴിക്കുന്നത് വിശപ്പകറ്റാനും ഊർജ്ജം ലഭിക്കാനും സഹായിക്കും

വെള്ളക്കടല വറുത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കും

ആന്റി ഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ എന്നിവയെല്ലാം അടങ്ങിയിരിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒന്നാണ് പിസ്ത. അവ വൈകുന്നേരങ്ങളിൽ സ്നാക്സ് ആയി കഴിക്കുന്നത് നല്ലതാണ്

പോപ്‌കോൺ

പോപ്‌കോൺ ആരോഗ്യകരമായ ഒരു ലഘുഭക്ഷണമാണ്. വളരെ കുറച്ച് ഉപ്പ് ഉപയോഗിച്ച് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന പോപ്പ് കോണുകൾ തിരക്കുകൾക്കിടയിൽ ഭക്ഷിക്കാനും എളുപ്പമാണ്.