മസാലച്ചായ മുതല്‍ അഗ്വാസ് ഫ്രെസ്കാസ് വരെ; ലോകത്തിലെ ഏറ്റവും മികച്ച പാനീയങ്ങള്‍

വെബ് ഡെസ്ക്

ലോകത്തിലെ ഏറ്റവും മികച്ച പാനീയങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ഫൂഡ് ഗൈഡായ ടേസ്റ്റ് അറ്റ്ലസ്

അഗ്വാസ് ഫ്രെസ്കാസ് മുതല്‍ മസാലച്ചായ വരെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്

അഗ്വാസ് ഫ്രെസ്കാസ്: ആല്‍ക്കഹോള്‍ സാന്നിധ്യമില്ലാത്ത ഒരു മെക്സിക്കന്‍ പാനീയമാണിത്. പഴങ്ങള്‍, പൂക്കള്‍, കുക്കുമ്പർ, ധാന്യങ്ങള്‍, വെള്ളം, പഞ്ചസാര എന്നിവ ഉപയോഗിച്ചാണ് ഈ പാനീയമുണ്ടാക്കുന്നത്

മസാലച്ചായ: കട്ടന്‍ ചായയും പാലുമുപയോഗിച്ചാണ് മസാലച്ചായയുണ്ടാക്കുന്നത്. ഏലക്ക, കറുവപ്പട്ട, ഇഞ്ചി, കുരുമുളക് തുടങ്ങിയവയും ചേർക്കും

മാമ്പഴ ലസ്സി: തൈരും മാമ്പഴവും ചേർത്താണ് മാമ്പഴ ലസ്സി തയാറാക്കുന്നത്. ഒരു പഞ്ചാബി പാനീയമാണിത്

കോള ഡി മോനൊ: ചിലിയിലാണ് ഈ പാനീയം കൂടുതലായും ഉപയോഗിക്കുന്നത്. പാല്‍, പഞ്ചസാര, കാപ്പി, ഗ്രാമ്പു, കറുവപ്പട്ട എന്നിവയാണ് ഇതില്‍ ഉപയോഗിക്കുന്നത്

ഹോജിച്ച: ജാപ്പനീസ് ഗ്രീന്‍ ടീയാണ് ഹോജിച്ച

തായ് ഐസ് ടീ: കടുപ്പമേറിയ കട്ടന്‍ ചായയ്ക്കൊപ്പം പാലും പഞ്ചസാരയും സുഗന്ധവ്യഞ്ജനങ്ങളും ചേർത്താണ് തായ് ഐസ് ടീ ഉണ്ടാക്കുന്നത്