തിരക്കുപിടിച്ച ജീവിതം തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുമോ?

വെബ് ഡെസ്ക്

ജോലിത്തിരക്ക് മൂലം സ്വന്തമായും കുടുംബത്തിനോടൊപ്പവും സമയം ചെലവഴിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പ്രൊഫഷണല്‍ മേഖലയിലുള്ളവർ പൊതുവെ പറയുന്നത്

ഇത്തരം ജീവിതശൈലി നയിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് യേല്‍ യൂണിവേഴ്‌സിറ്റിയിലെ മനഃശാസ്ത്രവിഭാഗം പ്രൊഫസറായ ലോറി സാന്റോസ് പറയുന്നു

ടൈം ഫെമിന്‍ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്, എന്നാല്‍ സമയമില്ലെന്ന ചിന്തയാണ് ഇതിന്റെ പ്രധാന ലക്ഷണമെന്നാണ് വിലയിരുത്തല്‍

സന്തോഷകരമല്ലാതെ തുടരുന്നത് പ്രവർത്തനത്തെയും ബാധിക്കുമെന്നാണ് ലോറി സാന്റോസ് അഭിപ്രായപ്പെടുന്നത്

പ്രവർത്തനക്ഷമത കുറയുന്നത് സ്വാഭാവികമായും മാനസികാരോഗ്യത്തെയും ബാധിക്കും

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടും സമയം കണ്ടെത്തിയും ഈ അവസ്ഥയെ മറികടക്കാനാകും

വ്യക്തിപരമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്തുന്നതിലൂടെ സമ്മർദം കുറയ്ക്കാന്‍ സാധിക്കുമെന്നും പ്രവർത്തനക്ഷമത വർധിപ്പിക്കാനാകുമെന്നും ലോറി പറയുന്നു

ലഭിക്കുന്നത് ചെറിയ ഇടവേളകളാണെങ്കിലും പരമാവധി ഉപയോഗിച്ച് സന്തോഷം കണ്ടെത്താന്‍ ശ്രമിക്കണമെന്നും മനശാസ്ത്ര വിദഗ്ധ പറയുന്നു