വെബ് ഡെസ്ക്
വീടിനകത്ത് പോലും ഇരിക്കാനാകാത്ത വിധം ചൂടാണ് അനുഭവപ്പെടുന്നത്. എല്ലാവീടുകളിലും എ സി ഉണ്ടാകണമെന്നില്ല. എ സിയില്ലാത്ത വീടുകളിലും ചൂട് കുറയ്ക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്
കടുത്ത വെയില്‍ നേരിട്ട് വീടിനകത്തേക്ക് കടക്കുന്നത് തടയാം. വെയിലിനെ തടയുന്ന നിറങ്ങളില്‍ കര്‍ട്ടനുകള്‍ ഉപയോഗിക്കാം
കാറ്റ് വരുന്ന ദിശയിലെ ജനല്‍ തുറന്നിട്ട് വെന്റിലേഷന്‍ ഉറപ്പാക്കുക
വീടനകത്തെ ചൂടുള്ള വായു പുറത്തേക്ക് പോകുന്നുണ്ടെന്നും തണുത്ത വായു അകത്ത് കയറാന്‍ വഴികളുണ്ടെന്നും ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ ഉറപ്പാക്കുക
വീടിനുളളില്‍ ചെടികള്‍ വളര്‍ത്തുന്നത് പോസിറ്റിവിറ്റിയും ശുദ്ധവായുവും ഉറപ്പാക്കും. ഇത് വീടിനകം കൂളാക്കും
സീലിങ് ഫാനാണെങ്കിലും പോര്‍ട്ടബിള്‍ ഫാനാണെങ്കിലും കാറ്റ് എല്ലാ ഭാഗങ്ങളിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം
ഓവന്‍, സ്റ്റൗ, ഹെയര്‍ ഡ്രെയര്‍ എന്നിങ്ങനെ വീടിനുള്ളില്‍ ചൂട് കൂട്ടുന്ന ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കാം
പോര്‍ട്ടബിള്‍ ഫാനുകള്‍ക്ക് മുന്നിലായി ഐസ് പാത്രം വയ്ക്കുന്നത് തണുത്തവായു വ്യാപിക്കാന്‍ സഹായിക്കും
വീടിനകത്ത് എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കുക