എക്‌സ്‌ട്രോവെർട്ടുകളാണോ; നിങ്ങൾക്കായി ചില മികച്ച കരിയർ ഓപ്ഷനുകൾ ഇതാ

വെബ് ഡെസ്ക്

മറ്റുള്ളവരുമായി എളുപ്പത്തിൽ ഇടപഴകാനും ബന്ധപ്പെടാനും സാധിക്കുന്ന, വളരെ എക്സ്പ്രെസിവായ ആളുകളാണ് എക്‌സ്‌ട്രോവെർട്ടുകൾ. അവർ ഉത്സാഹഭരിതരും പുറത്തിറങ്ങാൻ താല്പര്യപ്പെടുന്നവരും ആയിരിക്കും.

ഇത്തരം ഗുണങ്ങൾ നമുക്ക് യഥാർത്ഥത്തിൽ ഒരു കരിയറിൽ ഉപയോഗപ്പെടുത്താവുന്നതാണ്. എക്‌സ്‌ട്രോവെർട്ടുകൾക്കുള്ള ചില മികച്ച കരിയർ ഓപ്ഷനുകൾ ഇതാ

ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ

എക്‌സ്‌ട്രോവെർട്ടുകൾക്കുള്ള ഒരു മികച്ച തിരഞ്ഞെടുപ്പാണ് ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ. ആളുകളുമായി കൂടുതൽ ഇടപഴകാനും മറ്റുള്ളവർക്ക് വേണ്ടി സംസാരിക്കാനും ഇവർക്ക് കഴിയും. വാർത്തകളും വിവരങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുകയും ചെയ്യും.

നിയമം

മികച്ച രീതിയിൽ ആശയവിനിമയം നടത്താനും സംസാരിക്കാനുമുള്ള കഴിവുകൾ നിങ്ങൾക്കുണ്ടെങ്കിൽ നിയമ ബിരുദം എക്‌സ്‌ട്രോവെർട്ടുകൾക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മേഖലയാണ്.

അധ്യാപനം

വിദ്യാർത്ഥികളുമായി മികച്ച രീതിയിൽ ഇടപഴകുക, കുട്ടികൾക്ക് മനസിലാവുന്ന തരത്തിൽ ആശയ വിനിമയം നടത്താൻ സാധിക്കുക, കുട്ടികളുടെ വിവിധങ്ങളായ കഴിവുകളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ചുമതലകളാണ് ഒരു അധ്യാപകനുള്ളത്. ഇൻട്രോവെർട്ടുകൾക്ക് മികച്ച പ്രകടനം കാഴ്ച വെക്കാവുന്ന മേഖലയാണിത്.

ബിസിനസും മാർക്കറ്റിങ്ങും

ബിസിനസും മാർക്കറ്റിങ്ങും എക്‌സ്‌ട്രോവെർട്ടുകൾക്ക് ഒരു നല്ല തൊഴിൽ ഓപ്ഷൻ ആണ്. ഉത്പന്നങ്ങളും സേവനങ്ങളും വിൽക്കുന്നതിനുള്ള മാർക്കറ്റിങ് നടത്താൻ തങ്ങളുടെ കഴിവുകൾ അവർക്ക് പ്രയോജനപ്പടുത്താം.

പബ്ലിക് റിലേഷൻസ്

ഒരു എക്‌സ്‌ട്രോവെർട്ടിന് തിരഞ്ഞെടുക്കാവുന്ന മറ്റൊരു മേഖലയാണ് പബ്ലിക് റിലേഷൻസ്. ഒരു പിആർ എക്സിക്യൂട്ടിവായി ബന്ധങ്ങൾ സ്ഥാപിച്ചെടുക്കാൻ ആശയവിനിമയത്തിനുള്ള തങ്ങളുടെ കഴിവുകൾ ഇത്തരക്കാർക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

ഒക്യുപേഷണൽ തെറാപ്പിസ്റ്റ്

ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ എന്ന നിലയിൽ, എക്‌സ്‌ട്രോവർട്ടുകൾക്ക് രോഗികളുമായി ഇടപഴകാനും പ്രചോദിപ്പിക്കാനും അവരുടെ വ്യക്തിഗത കഴിവുകൾ ഉപയോഗിക്കാം.