വെബ് ഡെസ്ക്
ശരീര ദുർഗന്ധം പല ആളുകളും നേരിടുന്ന ഒരു വലിയ പ്രശ്നമാണ്. ഇത് നമ്മുടെ ദൈനം ദിന ജീവിതത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നു.
പലപ്പോഴും ഒരു നല്ല ദിവസത്തെ നശിപ്പിക്കാൻ ഈ ദുർഗന്ധത്തിന് സാധിക്കും. അതിനാൽ ഈ പ്രശ്നത്തെ ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടതുണ്ട്.
ശരീര ദുർഗന്ധം നമ്മുടെ ശുചിത്വവുമായി ബന്ധപ്പെട്ടിരുന്നു. ശരീര ദുർഗന്ധത്തിന് പരിഹാരം കാണണമെങ്കിൽ ആദ്യം അതിന്റെ കാരണങ്ങൾ അറിഞ്ഞിരിക്കണം.
സമ്മർദവും ഉൽക്കണ്ഠയും
ഇവ രണ്ടും ശക്തമായ ശരീര ദുർഗന്ധത്തിനുള്ള കാരണമാണ്. സമ്മർദം മൂലം വിയർപ്പ് വർധിക്കുന്നതാണ് ദുർഗന്ധത്തിലേക്ക് നയിക്കുന്നത്.
എന്തെങ്കിലും ആരോഗ്യ അവസ്ഥകൾ
പ്രമേഹം, കരൾ, കിഡ്‌നി രോഗങ്ങൾ തുടങ്ങിയ ചില ആരോഗ്യ പ്രശ്നങ്ങൾ ശരീര ദുർഗന്ധം ഉണ്ടാക്കും. ശരീരത്തിലെ മെറ്റാബോളിസത്തിലും മറ്റ് പാരാമീറ്ററുകളിലും വരുന്ന മാറ്റമാണ് ഇതിന് കാരണം.
ശരീര ഭാരം കൂടുന്നത്
അമിത ഭാരം ചർമത്തിൽ മടക്കുകൾ ഉണ്ടാക്കുന്നു. ഈ ചർമ മടക്കുകൾ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകും. ഇത് ശക്തമായ ശരീര ദുർഗന്ധം സൃഷ്ടിക്കുന്നു. കൂടുതൽ ബാക്ടീരിയകൾക്ക് വളരാനുള്ള അന്തരീക്ഷം ഇത് മൂലം ഉണ്ടാകുന്നു. ഇത് വിയർപ്പിലേക്കും ശരീര ദുർഗന്ധത്തിലേക്കും നയിക്കുന്നു.
ശുചിത്വമില്ലായ്മ
സ്ഥിരമായി കുളിക്കാത്തത് ശരീര ദുർഗന്ധത്തിനു കാരണമാകുന്ന ബാക്ടീരിയകൾ ചർമത്തിൽ വളരാൻ ഇടയാക്കും. കൂടാതെ ചർമത്തിലെ മൃതകോശങ്ങളും അഴുക്കും ശരീര ദുർഗന്ധത്തിന് കാരണമാകുന്നു.
വിയർപ്പ് ഗ്രന്ഥികൾ
ശരീര ദുർഗന്ധം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ചർമത്തിലുള്ള ബാക്ടീരിയകളുടെയും വിയർപ്പ് ഗ്രന്ധികളിൽ നിന്നു പുറത്ത് വരുന്ന വിയർപ്പിന്റെയും പ്രതിപ്രവർത്തനമാണ്.
ഭക്ഷണ ക്രമം
ജങ്ക് ഫുഡുകൾ കഴിക്കുന്നത് ശരീര ദുർഗന്ധത്തിന് കാരണമാകും. സൾഫർ അടങ്ങിയ സംയുക്തങ്ങളാൽ സമ്പുഷ്ടമായതും രൂക്ഷഗന്ധമുള്ളതുമായ ഉള്ളി, വെളുത്തുള്ളി, മറ്റ് സുഗന്ധവ്യജ്ഞനങ്ങൾ എന്നിവ ശരീര ഗുർഗന്ധത്തിന് കാരണമാകും.
അണുബാധകൾ
ശരീര ദുർഗന്ധത്തിന്റെ അടിസ്ഥാന കാരണം ചർമത്തിലെ അണുബാധയായിരിക്കാം. ബാക്ടീരിയ, ഫംഗസ് അണുബാധകൾ ശരീര ദുർഗന്ധത്തിന് കാരണമാകും. ചർമത്തിൽ ബാക്ടീരിയകൾ പെരുകുമ്പോൾ വിയർപ്പ് വർധിക്കുന്നു.
ഹോർമോൺ മാറ്റങ്ങൾ
പ്രായപൂർത്തിയാകുമ്പോൾ അമിതമായ വിയർപ്പ് ആരംഭിക്കുന്നു. വിയർപ്പ് ഗ്രന്ഥികളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വിയർപ്പിന്റെ വർധനവാണ് ഇതിന് കാരണം. ഹോർമോൺ വ്യതിയാനങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന് കാരണം.
ധാരാളം വെള്ളം കുടിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തുക, വായു സഞ്ചാരം ലഭിക്കുന്ന കോട്ടൺ പോലുള്ള തുണികൾ ധരിക്കുക, ഡിയോഡറന്റുകൾ ഉപയോഗിക്കുക എന്നിവ വഴി ശരീരത്തിലെ ദുർഗന്ധം കുറക്കാം.