വിവാഹ മോചന നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങൾ

വെബ് ഡെസ്ക്

വിയറ്റ്നാം

ലോകത്തിലെ ഏറ്റവും കുറഞ്ഞ വിവാഹ മോചന നിരക്ക് വിയറ്റ്നാമിലാണ്. 1000 പേർക്ക് 0.2 ശതമാനമാണ് വിവാഹ മോചന നിരക്ക്.

പെറു

കണക്കുകളനുസരിച്ച് പെറുവിൽ താമസിക്കുന്ന 1000 പേരിൽ 0.5 ശതമാനം പേർ മാത്രമാണ് വിവാഹ മോചനം നേടിയിട്ടുള്ളത്.

ദക്ഷിണാഫ്രിക്ക

1000 നിവാസികളിൽ 0.6 ശതമാനം പേർ മാത്രമാണ് വിവാഹ മോചനം നേടിയിട്ടുള്ളതെന്ന് ദക്ഷിണാഫ്രിക്കയിലെ സ്ഥിതി വിവര കണക്കുകൾ സൂചിപ്പിക്കുന്നു. വേർപിരിയാൻ തീരുമാനിക്കുന്നതിന് മുൻപ് ദമ്പതികളുടെ സാമ്പത്തിക സ്ഥിതി പരിഗണിക്കും.

ഇന്ത്യ

പരമ്പരാഗതമായി ഇന്ത്യയിൽ വിവാഹ മോചന നിരക്ക് കുറവാണ്. ഏകദേശം ഒരു ശതമാനം വിവാഹങ്ങൾ മാത്രമാണ് വേര്പിരിയലിൽ അവസാനിക്കാറുള്ളത്. ഇന്ത്യയിൽ വേർപിരിയലിന്റെ സംബന്ധിച്ച മിഥ്യ ധാരണകൾ പല ബുദ്ധിമുട്ടികൾക്കിടയിലും ദാമ്പത്യം നില നിർത്താൻ സാമൂഹിക സമ്മർദ്ദം സൃഷ്ടിക്കുന്നു.

ചിലി

ചിലിയിൽ വിവാഹ മോചന നിരക്ക് വളരെ കുറവാണ്. കാരണം 2004 വരെ രാജ്യത്ത് വിവാഹ മോചനം നിലവിലില്ല !

കൊളംബിയ

ചിലിക്ക് പിന്നാലെ കൊളംബിയയിലും വിവാഹ മോചന നിരക്ക് വളരെ കുറവാണ്

മെക്സിക്കോ

അമേരിക്കയിലേതിനേക്കാൾ വേഗത്തിൽ വിവാഹ മോചനം ലഭിക്കുന്ന രാജ്യമാണ് മെക്സിക്കോ. എങ്കിലും താരതമ്യേന വിവാഹ മോചന നിരക്ക് മെക്സിക്കോയിൽ കുറവാണ്.

സമീപ വർഷങ്ങളിൽ വിവാഹ മോചനനിരക്ക് ചില രാജ്യങ്ങളിൽ വർധിച്ചിട്ടുമുണ്ട്. അടുത്തകാലത്തായി നടത്തിയ ഒരു പഠനത്തിൽ ടർക്കിയിൽ വിവാഹങ്ങളും വിവാഹ മോചനങ്ങളും വർധിച്ചതായി കാണിക്കുന്നു.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ)

സമീപ വർഷങ്ങളിൽ യുഎഇയിൽ നിയമ പരിഷ്കരണം ഉണ്ടായിട്ടുള്ളതിനാൽ വിവാഹ മോചന നിരക്കില്‍ ഉയർച്ച ഉണ്ടായിട്ടുണ്ട്. രാജ്യത്തെ വിവാഹ മോചനക്കേസുകളുടെ എണ്ണം 37 ശതമാനത്തിനടുത്താണ്.